കോട്ടയം: സമാനതകളില്ലാത്ത ക്രൂരതയാണ് കഴിഞ്ഞ ദിവസം റാഗിംങ് എന്ന ഓമനപേരിട്ട് കോട്ടയം ഗാന്ധിനഗര്‍ സര്‍ക്കാര്‍ നഴ്‌സിങ് കോളേജിൽ നടന്നത്.
റാഗിങ്ങിന്റെ വീഡിയോ പുറത്ത് വന്നപ്പോഴാണ് ഇപ്പോഴത്തെ കുട്ടികൾ ഇത്രയും പൈശാചികമായി പെറുമാറുമോ എന്ന് പുറം ലോകം ചിന്തിക്കുന്നതും.
ഈ ക്രൂരമായ റാഗിങ്ങിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറംലോകമറിയുന്നത് ഒരു ഫോണ്‍ കോളിലൂടെയാണ്.
കോളേജ് ഹോസ്റ്റലിലിരുന്ന് തൃശൂര്‍ മരോട്ടിച്ചാല്‍ കുന്നുംപുറത്ത് ഉണ്ണികൃഷ്ണന്റെയും അനിതയുടെയും മകന്‍ അമല്‍ കൃഷ്ണ (20)യുടെ കഴിഞ്ഞ തിങ്കളാഴ്ച ദിവസത്തെ ഫോണ്‍ കോളിലൂടെയാണ് കോളേജ് ഹോസ്റ്റലില്‍ നടന്ന വിവരം മാതാപിതാക്കളെ അറിയിക്കുന്നത്.
ബെല്‍റ്റ് കൊണ്ടുള്ള അടിയേറ്റ വേദന സഹിക്കാതായതോടെ അമല്‍ വീട്ടുകാരെ വിളിച്ച് കരയുകയായിരുന്നു. ഉടന്‍ തന്നെ വീഡിയോ കോള്‍ ചെയ്ത അനിത മകന്റെ അടികൊണ്ടു നീരുവന്ന മുഖം കാണുകയും പിറ്റേന്ന് രാവിലെ തന്നെ കോളേജ് അധികൃതരെ വിവരമറിയിച്ച് നടപടി ആവശ്യപ്പെടുകയുമായിരുന്നു. ഇതിനുശേഷമാണ് മര്‍ദനമേറ്റ മറ്റ് കുട്ടികളും പരാതിയുമായി രംഗത്തെത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്