മുണ്ടക്കൈ: വയനാട് പുനരധിവാസത്തിന് വായ്പ നൽകിയ കേന്ദ്രത്തിന്റെ നടപടി കേരളത്തെ കളിയാക്കുകയും അവഹേളിക്കുകയും ചെയ്യുന്നതാണെന്ന് ഡോ.തോമസ് ഐസക്.
ശത്രു രാജ്യത്തോട് ചെയ്യുന്ന സമീപനമാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നത്.
പ്രതിഷേധമുയർന്നാൽ ബിജെപിക്കാർക്ക് പോലും കേരളത്തോടൊപ്പം നിൽക്കേണ്ടിവരും കേന്ദ്രം ശാഠ്യം തിരുത്താൻ തയ്യാറാകണമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.
ഗ്രാൻഡ് ചോദിച്ചപ്പോൾ വായ്പയാണ് കേന്ദ്രം തന്നത്. പ്രതിഷേധ സ്വരത്തിൽ കേരളം വായ്‌പ സ്വീകരിക്കും. കേന്ദ്രമനുവദിച്ച ചുരുങ്ങിയ സമയം കൊണ്ട് പരിഗണിക്കാനാവില്ലെന്നതും കേന്ദ്രത്തെ അറിയിക്കും. കേന്ദ്രത്തിന്റെ ശാഠ്യത്തെ പ്രതിഷേധം കൊണ്ട് മറികടക്കുമെന്നും മുൻ മന്ത്രി പറഞ്ഞു.
ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങൾക്ക് പണം നൽകുമ്പോൾ ഈ മാനദണ്ഡം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്