നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഗോപന്റെ കുടുംബം രംഗത്ത്. മുഖത്തും മൂക്കിലും ഉണ്ടായത് മുറിവല്ലെന്നും തഴമ്പാണെന്നും അത് പണ്ട് മുതലേ ഉണ്ടായിരുന്നതാണെന്നും ആണ് ഗോപന്റെ ഭാര്യ സുലോചന വ്യക്തമാക്കിയത്.
അതേസമയം ഗോപന്റെ ശരീരത്തിൽ ഒരു മുറിവും ഉണ്ടായിരുന്നില്ലെന്ന് ആണ് കുടുംബം പറയുന്നത്. പൊലീസ് അന്വേഷണത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും ഇനിയും അന്വേഷണവുമായി സഹകരിക്കുമെന്നും കുടുംബം വ്യക്തമാക്കി.
സമാധിയിൽ വരുന്ന വരുമാനം കുടുംബത്തിന്റെ ചിലവിനു വേണ്ടി ഉപയോഗിക്കില്ലെന്ന് ഗോപന്റെ മകൻ രാജസേനൻ പറഞ്ഞു. അത് ട്രസ്റ്റ് തന്നെ കൈകാര്യം ചെയ്യുമെന്നും ഉപജീവിനത്തിനായി പശുക്കൾ ഉണ്ട് എന്നും ഞങ്ങൾക്ക് അത് മതിയെന്നും ആണ് മകൻ വ്യക്തമാക്കിയത്. തങ്ങൾ ചെയ്യുന്ന കാര്യങ്ങളെല്ലാം സത്യമാണെന്നും സത്യത്തിന്റെ പിന്തുണയുണ്ടെന്നും സുലോചന പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്