ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയdക്ക്. ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് വാങ്ങുന്ന അഞ്ചാമത്തെ രാജ്യമാണ് അമേരിക്ക. ഒന്നാം സ്ഥാനത്ത് റഷ്യയാണ്. എന്നാല്‍ ക്രൂഡ് ഓയിലിന് വേണ്ടി ഇനി മുതല്‍ ഇന്ത്യ അമേരിക്കയെ കൂടുതല്‍ ആശ്രയിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച അമേരിക്കയിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മോദി ചര്‍ച്ച നടത്തും. അമേരിക്കയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്ന വിഷയം പ്രധാന ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ ട്രംപിനും താല്‍പ്പര്യമുണ്ട്.
ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന പ്രധാന വിപണിയായ ഇന്ത്യയില്‍ അമേരിക്കന്‍ പ്രസിഡന്റിനും നോട്ടമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയെ അദ്ദേഹം അമേരിക്കയുടെ എണ്ണ വാങ്ങാന്‍ നിര്‍ബന്ധിച്ചേക്കും. ഇളവുകള്‍ ലഭിച്ചാല്‍ അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് തടസമുണ്ടാകില്ല. എന്നാല്‍ സാമ്പത്തികമായി നഷ്ടമുണ്ടാകരുത് എന്ന് മാത്രം.
ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. പശ്ചിമേഷ്യന്‍ രാജ്യമായ ഇറാഖ് ആണ് രണ്ടാം സ്ഥാനത്ത്. ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യയും യുഎഇയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. അഞ്ചാം സ്ഥാനത്തുള്ള അമേരിക്കയില്‍ നിന്ന് കൂടുതല്‍ ക്രൂഡ് വാങ്ങാന്‍ ഇന്ത്യ ധാരണയിലെത്തിയാല്‍ മറ്റ് രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും.
ഇന്ത്യ നേരിടുന്ന വെല്ലുവിളി
റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് ശരിക്കും ഇന്ത്യയ്ക്ക് നഷ്ടക്കച്ചവടമാണ്. ക്രൂഡ് ഇന്ത്യയില്‍ എത്തിക്കാനുള്ള ചരക്കുകടത്ത് കൂലിയാണ് വലിയ വെല്ലുവിളി. എന്നാല്‍ റഷ്യ എണ്ണയുടെ വില കുറച്ച് നല്‍കിയതാണ് അനുഗ്രഹമായത്. അമേരിക്കന്‍ ഉപരോധം കാരണം റഷ്യ പ്രതിസന്ധിയിലായത് ഇന്ത്യയ്ക്ക് മറ്റൊരു അര്‍ഥത്തില്‍ നേട്ടമാകുകയായിരുന്നു.
അമേരിക്കയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുമ്പോഴും ഇന്ത്യ നേരിടുന്ന വെല്ലുവിളി ഉയര്‍ന്ന ചരക്കുകടത്ത് കൂലിയാകും. ഏത് തരം ക്രൂഡ് ആണ് അമേരിക്കയില്‍ ലഭ്യമാകുക, വില കുറച്ച് നല്‍കാന്‍ അമേരിക്കന്‍ കമ്പനികള്‍ തയ്യാറാകുമോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാകും ഇന്ത്യന്‍ എണ്ണ കമ്പനികള്‍ അന്തിമ തീരുമാനം എടുക്കുക.
വില കുറഞ്ഞ് എവിടെ നിന്ന് കിട്ടുന്നോ, അവിടെ നിന്ന് കൂടുതല്‍ ഇറക്കുമതി ചെയ്യുക എന്ന നയമാണ് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ സ്വീകരിക്കുന്നത്. അതാണ് വെനസ്വേലയിലും നൈജീരിയയിലും അംഗോളയിലും ഗയാനയിലും വരെ ഇന്ത്യ ക്രൂഡ് ഓയില്‍ തേടി പോകാന്‍ കാരണം. അതോടൊപ്പം തന്നെ പതിവായി ഇന്ത്യ എണ്ണ വാങ്ങുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി തുടരുന്നുമുണ്ട്.
ചൈനയും അമേരിക്കയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. വാങ്ങുന്ന മുഴുവന്‍ ക്രൂഡും ഇന്ത്യയില്‍ ഉപയോഗിക്കുന്നില്ല. അവ ശുദ്ധീകരിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളാക്കി കയറ്റുമതി ചെയ്യുന്നുമുണ്ട്. മാത്രമല്ല ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളിലെ ഭൂമിക്കടിയില്‍ ക്രൂഡ് ഓയില്‍ ശേഖരമുണ്ട്. അവയുടെ ഖനനം വിപുലീകരിക്കാനും ഇന്ത്യ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ്. ആഭ്യന്തര ഉല്‍പ്പാദനം കൂട്ടി, ഇറക്കുമതി കുറയ്ക്കുക എന്ന പദ്ധതിയാണ് ഒരുക്കിയിട്ടുള്ളത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1