വാഷിംഗ്ടൺ: ട്രാൻസ്ജെൻഡറുകളെ സൈന്യത്തിലെടുക്കുന്നത് ഔദ്യോഗികമായി നിർത്തി യു.എസ്. യുഎസ് ട്രാൻസ്‌ജെൻഡർ നയം അവസാനിപ്പിക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതിന് പിന്നാലെയാണ് ഈ നീക്കം. ട്രാൻസ്‌ജെൻഡർമാരെ ഇനി നിയമിക്കില്ലെന്ന് യുഎസ് സൈന്യം ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചു.
ലിംഗവൈകല്യത്തിന്റെ ചരിത്രമുള്ള വ്യക്തികളുടെ സൈന്യത്തിലേക്കുള്ള പ്രവേശനം നിർത്തിവെക്കുകയാണ്. ലിംഗമാറ്റം സ്ഥിരീകരിക്കുന്നതിന് വേണ്ടിയുള്ള മെഡിക്കല്‍ നടപടിക്രമങ്ങളും നിർത്തിവെക്കുകയാണെന്ന് യു.എസ് സൈന്യം അറിയിച്ചു.
ഒബാമ ഭരണകൂടത്തിന്റെ കാലത്ത് 2016-ൽ സൈന്യത്തിലെ ട്രാൻസ്‌ജെൻഡർ നിരോധനം പിൻവലിച്ചു. എന്നിരുന്നാലും, ഈ വിലക്ക് തിരികെ കൊണ്ടുവരുമെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.
'ട്രാൻസ്‌ജെൻഡർ ഭ്രാന്ത്' അവസാനിപ്പിക്കുമെന്നും യുഎസിൽ ആണും പെണ്ണും എന്ന രണ്ട് ലിംഗക്കാർ മാത്രമേ ഉണ്ടാകൂ എന്നും ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ തന്നെ പ്രഖ്യാപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്