മാർച്ച് 8 ശനിയാഴ്ച ഷിക്കാഗോ ക്‌നാനായ സെന്ററിൽ
ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് അണിയിച്ചൊരുക്കുന്ന 12-ാമത് നാഷണൽ ചീട്ടുകളി മത്സരം 2025 മാർച്ച് 8 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഷിക്കാഗോ ക്‌നാനായ സെന്ററിൽ (1800 E., Oaktom tSreet, Deplaines IL 60018) വച്ചാണ് മത്സരം നടത്തുന്നത്.
ഈ വാശിയേറിയ മത്സരത്തിൽ 28 (ലേലം) ഒന്നാം സമ്മാനം - സെന്റ് മേരീസ് പെട്രോളിയം സ്‌പോൺസർ ചെയ്യുന്ന 1501 ഡോളറും കെ.കെ. ചാണ്ടി കൂവക്കാട്ടിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം - മഹാരാജാ ഫുഡ്‌സ്, നൈൽസ് & റോയൽ ഗ്രോസറീസ്, Mt. Prospect സ്‌പോൺസർ ചെയ്യുന്ന 751 ഡോളറും എവർറോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം - സജി മുല്ലപ്പള്ളി സ്‌പോൺസർ ചെയ്യുന്ന 501 ഡോളറും എവർറോളിംഗ് ട്രോഫിയും, നാലം സമ്മാനം - ജോയി നെല്ലാമറ്റം സ്‌പോൺസർ ചെയ്യുന്ന 251 ഡോളറും ട്രോഫിയുമാണ്.
റമ്മി മത്സരത്തിൽ ഒന്നാം സമ്മാനം - ബിജു പൂത്തുറയിൽ സ്‌പോൺസർ ചെയ്യുന്ന 1501 ഡോളറും മാത്യു പൂത്തുറയിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം - കുരുവിള ഇടുക്കുതറ സ്‌പോൺസർ ചെയ്യുന്ന 751 ഡോളറും ട്രോഫിയും, മൂന്നാം സമ്മാനം - ക്ലിയർ ടാക്‌സ് കൺസൾട്ടിംഗ് സ്‌പോൺസർ ചെയ്യുന്ന 501 ഡോളറും ട്രോഫിയും, നാലാം സമ്മാനം - സൈമൺ ചക്കാലപ്പടവിൽ സ്‌പോൺസർ ചെയ്യുന്ന 251 ഡോളറും ട്രോഫിയുമാണ്.
ഭാരവാഹികളായ റൊണാൾഡ് പൂക്കുമ്പേൽ (പ്രസിഡന്റ്), സണ്ണി ഇണ്ടിക്കുഴി (വൈസ് പ്രസിഡന്റ്), രാജു മാനുങ്കൽ (സെക്രട്ടറി), ബിജോയ് കാപ്പൻ (ട്രഷറർ), തോമസ് പുത്തേത്ത് (ജോയിന്റ് സെക്രട്ടറി) എന്നിവരും ചീട്ടുകളി കോ-ഓർഡിനേറ്റേഴ്‌സായ സിബി കദളിമറ്റം, ബെന്നി മച്ചാനിക്കൽ, സാബു ഇലവുങ്കൽ, ലൂക്കാച്ചൻ പൂഴിക്കുന്നേൽ എന്നിവരും, അലക്‌സ് പടിഞ്ഞാറേലിന്റെ നേതൃത്വത്തിലുള്ള ജഡ്ജിംഗ് പാനലും, ടെക്‌നിക്കൽ കോർഡിനേറ്റർമാരായി മനോജ് വഞ്ചിയിൽ, അഭിലാഷ് നെല്ലാമറ്റം എന്നിവരും തയ്യാറായിക്കഴിഞ്ഞു.
ഈ വാശിയേറിയ മത്സരത്തിലേക്ക് നോർത്ത് അമേരിക്കയിലെ എല്ലാ മലയാളി ചീട്ടുകളി പ്രേമികളെയും ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ മെമ്പേഴ്‌സിന്റെ പേരിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും ടൂർണമെന്റ് കമ്മിറ്റിയും സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്: റൊണാൾഡ് പൂക്കുമ്പേൽ (പ്രസിഡന്റ്) (+1-630- 935-9655), സണ്ണി ഇണ്ടിക്കുഴി (വൈസ് പ്രസിഡന്റ്) (+1-630- 674-7869), രാജു മാനുങ്കൽ (സെക്രട്ടറി) (+1-847- 942-5162), ബിജോയ് കാപ്പൻ (ട്രഷറർ) (+1-630- 656-7336), തോമസ് പുത്തേത്ത് (ജോയിന്റ് സെക്രട്ടറി) (+1-847-361-2659), സിബി കദളിമറ്റം (+1-847-338-8265), സാബു ഇലവുങ്കൽ (+1-847- 208-8894)
മാത്യു തട്ടാമറ്റം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്