ദമ്പതികളുടെ കൊലപാതകത്തിന് ഫ്‌ളോറിഡയിൽ ജെയിംസ് ഡെന്നിസ് ഫോർഡിനെ വധശിക്ഷയ്ക്ക് വിധേയനാക്കി

FEBRUARY 14, 2025, 9:30 PM

ഫ്‌ളോറിഡ: 1997ൽ ഗ്രിഗറി, കിംബർലി മാൽനോറി എന്നിവരുടെ കൊലപാതകങ്ങൾക്ക് വ്യാഴാഴ്ച റൈഫോർഡിലെ ഫ്‌ളോറിഡ സ്റ്റേറ്റ് ജയിലിൽ 64 കാരനായ ജെയിംസ് ഡെന്നിസ് ഫോർഡിനെ മാരകമായ കുത്തിവയ്പ്പിലൂടെ വധശിക്ഷയ്ക്ക് വിധേയനാക്കി. വൈകുന്നേരം 6:19ET ന് മരിച്ചതായി പ്രഖ്യാപിച്ചു.

2025ൽ ഫ്‌ളോറിഡയിൽ നടന്ന ആദ്യ വധശിക്ഷയും ഈ വർഷം അമേരിക്കയിൽ നാലാമത്തേതുമാണ് ഫോർഡിന്റെ വധശിക്ഷ. ഫോർഡിന്റെ മാനസിക വളർച്ചയുടെ പ്രായം യഥാർത്ഥ പ്രായത്തേക്കാൾ വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടി ഫോർഡിന്റെ അഭിഭാഷകർ വധശിക്ഷയ്‌ക്കെതിരെ വാദിച്ചു.

1997ൽ രണ്ട് യുവ മാതാപിതാക്കളെ അവരുടെ കൊച്ചുമകളുടെ മുന്നിൽ ക്രൂരമായി കൊലപ്പെടുത്തിയതിന് വ്യാഴാഴ്ച ഫ്‌ളോറിഡ ജെയിംസ് ഡെന്നിസ് ഫോർഡിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.

vachakam
vachakam
vachakam

1997ൽ ഗ്രിഗറിയുടെയും കിംബർലി മാൽനോറിയുടെയും കൊലപാതകങ്ങളിൽ ഫോർഡ് രണ്ട് പതിറ്റാണ്ടിലേറെയായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു. 'കിമ്മിനും ഗ്രെഗിനും അന്തിമ നീതി ലഭിക്കാനുള്ള ദിവസമാണിത്,' ഗ്രിഗറിയുടെ അമ്മ കോണി ആങ്ക്‌നി വധശിക്ഷയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'അവൻ നരകത്തിൽ കത്തിയെരിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.'

ഫോർഡിന്റെ അവസാനത്തെ ഭക്ഷണത്തിൽ സ്റ്റീക്ക്, മക്രോണി, ചീസ്, വറുത്ത ഒക്ര, മധുരക്കിഴങ്ങ്, മത്തങ്ങ പൈ, മധുരമുള്ള ചായ എന്നിവ ഉൾപ്പെടുന്നു. വ്യാഴാഴ്ച രാവിലെ മൂന്ന് കുടുംബാംഗങ്ങൾ ഫോർഡ് സന്ദർശിച്ചതായി ഫ്‌ളോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻസിന്റെ വക്താവ് ടെഡ് വീർമാൻ പറഞ്ഞു.

പി.പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam