കടലോര ജനതയെ ചേർത്തുപിടിച്ച് മർകസ്, ശ്രദ്ധേയമായി മത്സ്യ തൊഴിലാളി സംഗമം

FEBRUARY 14, 2025, 10:04 PM

കോഴിക്കോട്: മർകസ് ഖത്മുൽ ബുഖാരി, സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന മത്സ്യ തൊഴിലാളി സംഗമം ശ്രദ്ധേയമായി. എക്കാലവും മർകസിനെ ചേർത്തുപിടിക്കുകയും കൂടെ നിൽക്കുകയും ചെയ്യുന്ന കടലോര ജനതയെ ഹൃദ്യമായാണ് മർകസ് സാരഥികളും പ്രവർത്തകരും വരവേറ്റത്. 

സമ്മേളനത്തിന്റെ ഭാഗമായി മത്സ്യ തൊഴിലാളി സഹോദരങ്ങൾക്കായി ഒരുക്കിയ വിരുന്ന് കൂടിയായിരുന്നു സംഗമം. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് 500 ലധികം പേർ അതിഥികളായി പങ്കെടുത്തു. 

ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച സംഗമം അഹ്മദ് ദേവർകോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മർകസ് സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ സുൽത്വാനുൽ ഉലമ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നടത്തി. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സന്ദേശം നൽകി.

vachakam
vachakam
vachakam

നാടിന്റെ പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളെ ചേർത്തുപിടിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി സലീം അണ്ടോണ സംസാരിച്ചു.

സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് സൈൻ ബാഫഖി, സയ്യിദ് സ്വാലിഹ് ജിഫ്‌രി, സയ്യിദ് മുഹമ്മദ് ബാഫഖി, പി. മുഹമ്മദ് യൂസുഫ്, പി.സി. ഇബ്‌റാഹീം മാസ്റ്റർ, വി.എം. റശീദ് സഖാഫി സംബന്ധിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam