ഫൊക്കാന വിമൻസ് ഫോറം സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളെ പ്രസിഡന്റ് സജിമോൻ ആന്റണി പ്രഖ്യാപിച്ചു

FEBRUARY 14, 2025, 12:09 PM

വാഷിങ്ങ്ടൺ ഡിസി: ഫൊക്കാന വിമൻസ് ഫോറം സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ എമി ആന്റണിയെയും, ജൈനി ജോണിനെയും വിജയികളായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പ്രഖ്യാപിച്ചു. മാജിക് മൂവ്‌മെന്റ്‌സ് ഓഫ് യുവർ ഡേ എന്ന തീമിനെ അധിഷ്ഠിധമാക്കി സംഘടിപ്പിച്ച പരിപാടിയിൽ ബെസ്റ്റ് ഫോട്ടോ, പോപ്പുലർ ഫോട്ടോ എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്.

ബെസ്റ്റ് ഫോട്ടോ തെരഞ്ഞെടുത്തത് ഫോട്ടോഗ്രാഫി മേഖലയിൽ ആഗോള നിലവാരം ഉള്ള ജഡ്ജിങ് പാനലാണ്. എമി ആന്റണിയുടെ ഫോട്ടോ ആണ് ബെസ്റ്റ് ഫോട്ടോ അവാർഡ് നേടിയത്. ഫേസ്ബുക് വഴി ആണ് പോപ്പുലർ ഫോട്ടോ തെരെഞ്ഞെടുത്തത്. 

അവസാന നിമിഷം വരെ കടുത്തമത്സരം കാഴ്ചവച്ച പോപ്പുലർ ഫോട്ടോ മത്സരം, ഫൊക്കാന വിമൻസ് ഫോറം കുടുംബത്തിന് വളരെ അധികം ആവേശം നൽകുന്ന അനുഭവം ആണ് നൽകിയത്. നിരവധി അപേക്ഷകളിൽ നിന്നും ജഡ്ജിങ് പാനൽ തിരഞ്ഞെടുത്ത 16 ഫോട്ടോകൾ ആണ് പോപ്പുലർ ഫോട്ടോ മത്സരത്തിനായി ഫേസ്ബുക്കിൽ എത്തിയത്.

vachakam
vachakam
vachakam

മൽത്സരത്തിനു സമർപ്പിച്ച ഫോട്ടോകൾ എല്ലാം തന്നെ മികച്ച നിലവാരം പുലർത്തുന്നവ ആയിരുന്നു എന്ന് ജഡ്ജിങ് പാനൽ പരാമര്ശിച്ചതായി വുമൺസ് ഫോറം ചെയർപേഴ്‌സൺ രേവതി പിള്ളയ് സൂചിപ്പിച്ചു. 

പോപ്പുലർ ഫോട്ടോ മത്സരത്തിലെ വിജയി ജെയ്മി ജോൺ, സമ്മാനത്തുക ആയ 150 ഡോളർ ഫൊക്കാന വിമൻസ് ഫോറം കേരളത്തിലെ മികച്ച വിദ്യാർത്ഥികൾക്കായി നൽകുന്ന സ്‌കോളർഷിപ്പിലേക്കു സംഭാവന ചെയ്യുന്നതായി അറിയിച്ചു. 250 ഡോളർ ആണ് ബെസ്റ്റ് ഫോട്ടോ വിജയിക്കുള്ള സമ്മാനം.

സരൂപ അനിൽ,  ഫൊക്കാന ന്യൂസ് ടീം

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam