ഡാളസ്: ക്‌നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ഡാളസ് ഫോർട്ട്‌വർത്തിന്റെ (KCADFW) 2025-26 കാലയളവിലേക്കുള്ള ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനവും വാലന്റൈൻസ് ഡേ ആഘോഷവും വർണശബളമായ പരിപാടികളോടെ ഫെബ്രുവരി 21ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഫാർമേഴ്‌സ് ബ്രാഞ്ചിലെ ക്‌നായി തൊമ്മൻ ഹാളിൽ നടത്തപ്പെടുന്നു.
ചടങ്ങിൽ പ്രശസ്ത നടിയും എഴുത്തുകാരിയും തിരക്കഥാകൃത്തുമായ ലെന മുഖ്യാതിഥിയായി പങ്കെടുക്കും, കെ.സി.സി.എൻ.എ പ്രസിഡന്റ് ഷാജി എടാട്ട്, കെ.സി.സി.എൻ.എ സെക്രട്ടറി അജിഷ് പോത്തൻ താമറത്ത്, ജോയിന്റ് സെക്രട്ടറി ജോബിൻ കക്കാട്ടിൽ, കെ.സി.സി.എൻ.എ ട്രഷറർ സാമോൻ പല്ലാട്ടുമഠം, ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തൊലിക് ഇടവക വികാരി റവ. ഫാ.അ ബ്രഹാം കളരിക്കൽ തുടങ്ങിയവരും അതിഥികളായി പങ്കെടുക്കും.
ബൈജു ആലപ്പാട്ടിന്റെ നേതൃത്വത്തിലുള്ള കെ.സി.എ.ഡി.എഫ്.ഡബ്ല്യു എക്‌സിക്യുട്ടീവ് കമ്മിറ്റി പുതുവത്സര തലേന്നാണ് സത്യപ്രതിജ്ഞ ചെയ്ത് അടുത്ത രണ്ട് വർഷത്തേക്ക് അധികാരമേറ്റത്. മുപ്പത്തി അഞ്ച് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഡാളസ് ഫോർട്ട് അസോസിയേഷൻ ഈ മെട്രോപ്ലെക്‌സിലെയും പരിസരപ്രദേശങ്ങളിലെയും അഞ്ഞൂറോളം വരുന്ന ക്‌നാനായ കുടുബങ്ങളെ ചേർത്തുനിർത്തിക്കൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തുവരുന്നു.
അതിൽ ഏറെയും ക്‌നാനായ പാരമ്പര്യം ഊട്ടി ഉറപ്പിക്കുന്നതിനും സാംസ്‌കാരിക ഉന്നമനത്തിനും പുതു തലമുറയെ പാരമ്പര്യത്തിൽ അടിയുറപ്പിച്ചു വളർത്തിയെടുക്കുന്നതിനും ലക്ഷ്യം ഇട്ടുള്ളവയാണ്.
യോഗത്തിൽ കെ.സി.എ.ഡി.എഫ്.ഡബ്ല്യുവിന്റെയും അതിന്റെ ഉപസംഘടനകളായ വിമൻസ് ഫോറം, കെ.സി.വൈ.എൽ, യുവജനവേദി, കിഡ്‌സ് ക്ലബ് എന്നിവയുടെ പ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി ഡാളസ് വിമൻസ് ഫോറം യുവജനവേദി, കിഡ്‌സ് ക്ലബ്, കെ.സി.വൈ.എൽ എന്നിവയുടെ സഹകരണത്തോടെ വിവിധ വിനോദ ഗെയിമുകളും പരിപാടികളും ഉൾക്കൊള്ളുന്ന വാലന്റൈൻസ് ഡേ ആഘോഷങ്ങൾ സംഘടിപ്പിക്കും.
കൂടാതെ, കെ.സി.എ.ഡി.എഫ്.ഡബ്ലിയുന്റെ മുൻ പ്രസിഡന്റുമാർ, കെ.സി.സി.എൻ.എ എക്‌സിക്യൂട്ടീവുകൾ, ഈ ടേമിനും വരാനിരിക്കുന്ന ടേമിനും ദേശീയ തലത്തിലുള്ള സ്ഥാനങ്ങൾ വഹിക്കുന്ന കെ.സി.എ.ഡി.എഫ്.ഡബ്ലിയു അംഗങ്ങൾ എന്നിവരെ ആദരിക്കുന്ന ചടങ്ങും നടക്കുന്നതാണ്.
ബിജോയ് തെരുത്ത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്