വാഷിംഗ്ടണ്‍: ആവശ്യമെങ്കില്‍ ഇന്ത്യ-ചൈന തര്‍ക്കത്തില്‍ ഇടപമെടാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തി സംഘര്‍ഷങ്ങളെക്കുറിച്ച് സംസാരിച്ച് ട്രംപ് സംസാരിച്ചത്. വിഷയത്തിന്റെ തീവ്രത മനസിലാക്കുന്നുവെന്നും വേണമെങ്കില്‍ പ്രശ്‌നപരിഹാരത്തിനായി താന്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ മധ്യസ്ഥത വഹിക്കാമെന്നും അറിയിക്കുകയുമായിരുന്നു.
'ഞാന്‍ ഇന്ത്യയുടെ കാര്യം നോക്കുമ്പോള്‍, അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകള്‍ വളരെ ക്രൂരമാണ്, അവ ഇപ്പോഴും തുടരുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. എനിക്ക് സഹായിക്കാന്‍ കഴിയുമെങ്കില്‍, സഹായിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം പ്രശ്‌നങ്ങള് അവസാനിപ്പിക്കണം.' ട്രംപ് അഭിപ്രായപ്പെട്ടു.
കോവിഡ് വ്യാപനത്തിന് മുമ്പ് ചൈനയുമായി വളരെ നല്ല ബന്ധമായിരുന്നു നിലനിന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായി നമുക്ക് വളരെ നല്ല ബന്ധം ഉണ്ടായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. കോവിഡ് വരെ ചൈനീസ് പ്രസിഡന്റ് ഷിയുമായി വളരെ നല്ല രീതിയില്‍ ഇടപഴകിയിരുന്നു. അത് ഒരു വലിയ പാലമായിരുന്നു ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
അതേസമയം, 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കുക എന്ന ലക്ഷ്യമാണ് ഇപ്പോഴുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി. പരസ്പരം പ്രയോജനകരമായ ഒരു വ്യാപാര കരാര്‍ എത്രയും നേരത്തെ അന്തിമമാക്കുന്നതിനായി നമ്മുടെ ടീമുകള്‍ പ്രവര്‍ത്തിക്കും. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ എണ്ണ-പ്രകൃതി വാതക വ്യാപാരം ശക്തിപ്പെടുത്തും. ഊര്‍ജ്ജ അടിസ്ഥാന സൗകര്യമേഖലകളിലെ നിക്ഷേപവും വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ പ്രതിരോധമേഖല ശക്തമാക്കുന്നതിനുള്ള തയ്യാറെടുപ്പില്‍ അമേരിക്കയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. തന്ത്രപരവും വിശ്വസനീയവുമായ പങ്കാളികള്‍ എന്ന നിലയില്‍, സംയുക്ത വികസനം, സംയുക്ത ഉല്‍പ്പാദനം, സാങ്കേതികവിദ്യ കൈമാറ്റം എന്നീ ദിശകളിലേക്ക് ഞങ്ങള്‍ സജീവമായി നീങ്ങുകയാണ്. പുതിയ സാങ്കേതികവിദ്യയും ഉപകരണങ്ങളും വരും കാലങ്ങളില്‍ ഞങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കും. ഓട്ടോണമസ് സിസ്റ്റംസ് ഇന്‍ഡസ്ട്രി അലയന്‍സ് ആരംഭിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
അടുത്ത ദശകത്തിലേക്കുള്ള പ്രതിരോധ സഹകരണ ചട്ടക്കൂട് സൃഷ്ടിക്കപ്പെടും. പ്രതിരോധ പ്രവര്‍ത്തന സഹകരണക്ഷമത, ലോജിസ്റ്റിക്‌സ് പിന്തുണ, അറ്റകുറ്റപ്പണികളും പരിപാലനവും എന്നിവ ഇതിന്റെ പ്രധാന ഘടകങ്ങള്‍ ആയിരിക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാങ്കേതികവിദ്യാധിഷ്ഠിതമായ ഒരു നൂറ്റാണ്ടാണ്. ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന രാജ്യങ്ങള്‍ തമ്മിലുള്ള സാങ്കേതിക മേഖലയിലെ അടുത്ത സഹകരണം മനുഷ്യരാശിക്ക് മുഴുവനും പുതിയ ദിശയും ശക്തിയും അവസരങ്ങളും നല്‍കും. നിര്‍മ്മിത ബുദ്ധി, സെമികണ്ടക്ടറുകള്‍, ക്വാണ്ടം, ബയോടെക്‌നോളജി, മറ്റ് സാങ്കേതികവിദ്യകള്‍ എന്നിവയില്‍ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കും.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം ജനാധിപത്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും അതിന്റെ സംവിധാനങ്ങളെയും അടിവരയിടുന്നു. ഇന്തോ-പസഫിക് മേഖലയില്‍ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ഇതില്‍ ക്വാഡിന് ഒരു പ്രത്യേക പങ്ക് വഹിക്കാനാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്