ഷിക്കാഗോ മലയാളീ അസോസിയേഷൻ ഈ വർഷത്തെ വനിതാദിനാഘോഷങ്ങളുടെ ഭാഗമായി കേരളത്തിൽ ഫാഷൻ ഡിസൈനിങ് & ടൈലറിങ് കോഴ്‌സുകളുടെ തൊഴിൽ പരിശീലനത്തിനു സാമ്പത്തീക സഹായം നൽകുന്നു.
കേരളത്തിലെ സാമ്പത്തീക ബുദ്ധിമുട്ടു അനുഭവിക്കുന്ന വനിതകൾ, പ്രത്യേകിച്ച് വിധവകൾ, ശാരീരിക, മാനസീക വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങളുടെ അമ്മമാർ എന്നിവർക്കാണ് സി.എം.എയുടെ ഈ വർഷത്തെ ഈ സംരംഭത്തിൽ പ്രഥമ പരിഗണന നൽകുക.
തിരുവല്ല, കൊട്ടാരക്കര എന്നിവിടങ്ങളിലായിട്ട് പരിശീലന ക്ലാസുകൾ ക്രമീകരിക്കുവാൻ ആഗ്രഹിക്കുന്നു. പ്രസുത്ത പരിശീലന ക്ലാസുകളിൽ നേരിട്ട് പങ്കെടുക്കുവാൻ സാധിക്കാത്തവർക്കായി ഓൺലൈൻ വഴി പരിശീലനം നേടുവാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്കായിരിക്കും ഷിക്കാഗോ മലയാളി അസോസിയേഷൻ ഈ വർഷം സാമ്പത്തീക സഹായം നൽകുക. ഷിക്കാഗോ മലയാളി അസോസിഷൻ ക്രമീകരിക്കുന്ന ഫാഷൻ ഡിസൈനിങ് ആൻഡ് ടൈലറിങ് കോഴുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ ദയവായി അപേക്ഷകൾ താഴെ കാണുന്ന ഇ-മെയിൽ അഡ്രസിൽ അയക്കുവാൻ താൽപ്പര്യപ്പെടുന്നു [email protected], [email protected]
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്