വാഷിങ്ടണ്‍: സുപ്രധാന പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി - ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച. മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ട്രംപ് അറിയിച്ചതാണ് ഒരു നിർണായക തീരുമാനം. നിലവിൽ അമേരിക്കയിലെ അതീവ സുരക്ഷാ ജയിലിൽ കഴിയുകയാണ് തഹാവൂർ റാണ.
അതേസമയം റാണയെ കൈമാറണമെന്ന് വർഷങ്ങളായി ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. "26/11 മുംബൈ ഭീകരാക്രമണത്തിൽ കുറ്റാരോപിതനായ, വളരെ അപകടകാരിയായ ആളെ ഞങ്ങൾ ഇന്ത്യക്ക് കൈമാറുകയാണ്" എന്നാണ് ട്രംപ് പറഞ്ഞത്.
ഭീകരാക്രമണ കേസ് പ്രതിയെ കൈമാറാനുള്ള അമേരിക്കയുടെ നിലപാടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. റാണയെ കൈമാറുന്നത് സ്ഥിരീകരിച്ച ട്രംപിന് നന്ദിയും അറിയിച്ചു. മുംബൈ ഭീകരാക്രമണ കേസിലെ കുറ്റവാളിയെ ഇന്ത്യയിൽ ചോദ്യം ചെയ്യുന്നതിനും വിചാരണ ചെയ്യുന്നതിനുമായുള്ള നടപടികൾ വേഗത്തിലാക്കിയതിന് പ്രസിഡന്‍റ് ട്രംപിന് നന്ദിയെന്നും മോദി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്