ഗാസയിലെ വെടിനിര്‍ത്തലില്‍ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരിക്കുകയാണ്. ഗാസ മുനമ്പിലും പരിസരത്തും സൈന്യത്തെ വിന്യസിക്കാന്‍ നെതന്യാഹു ഉത്തരവിട്ടതായി ഒരു ഇസ്രയേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബന്ദികളെ മോചിപ്പിക്കുന്നത് വൈകുമെന്ന് ഹമാസ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍ ഗാസ ആക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നത് വൈകുമെന്ന് പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ ഗാസ മുനമ്പിലും പരിസരത്തും സൈന്യത്തെ വിന്യസിക്കാന്‍ നെതന്യാഹു സൈന്യത്തിന് ഉത്തരവിട്ടത്. ഈ ശനിയാഴ്ച ഹമാസ് നമ്മുടെ ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഏത് സാഹചര്യത്തിനും തയ്യാറെടുക്കാന്‍ നെതന്യാഹു ഉദ്യോഗസ്ഥരോട് ഉത്തരവിട്ടതായി ഒരു ഇസ്രയേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കുകയും യുദ്ധം തുടരുമെന്നുമുള്ള മുന്നറിയിപ്പാണ് നെതന്യാഹു നല്‍കിയത്.
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം, 730-ലധികം പലസ്തീന്‍ തടവുകാരുടെ മോചത്തിനായി അഞ്ച് തവണ നടത്തിയ കൈമാറ്റ പരമ്പരകളിലായി 21 ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ അനിശ്ചിതമായി നീട്ടണമെന്നും ഹമാസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചുവെന്നും ഗാസയില്‍ ആക്രമണം നടത്തുന്നുവെന്നും ഹമാസ് ചൂണ്ടിക്കാട്ടിയിരുന്നു.
വടക്കന്‍ ഗാസയിലേക്ക് പലസ്തീനികള്‍ തിരികെയെത്തുന്നതും ഗാസയിലേക്ക് മാനുഷിക സഹായമെത്തുന്നതും ഇസ്രായേല്‍ തടയാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ദികളുടെ മോചനം വൈകുമെന്ന് ഹമാസ് അറിയിച്ചത്. എന്നാല്‍ ഇതിനെതിരെ നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിരുന്നു. ശനിയാഴ്ച ഉച്ചയോടെ ഗാസയിലുള്ള എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
ശനിയാഴ്ച 12 ന് എല്ലാ ബന്ദികളെയും തിരിച്ചയച്ചില്ലെങ്കില്‍, ഇത് ഉചിതമായ സമയമാണെന്ന് താന്‍ കരുതുന്നു. കരാറുകള്‍ റദ്ദാക്കി ഗാസയെ തകര്‍ക്കും. ഇതോടെ സമാധാന ശ്രമങ്ങള്‍ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. ഗാസയില്‍ 15 മാസത്തിലേറെയായി നിലനിന്നിരുന്ന യുദ്ധാന്തരീക്ഷം അവസാനിപ്പിക്കാന്‍ ജനുവരി 19 നാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ ഇസ്രയേലും ഹമാസും പരസ്പരം ബന്ദികളെ കൈമാറിയിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1