'ഇടതുപക്ഷം ദുർബലമായാൽ പ്രതീക്ഷിക്കാന്‍ ഒന്നുമില്ല, വിമർശനം ദുർബലപ്പെടുത്താനുള്ളതല്ല'; ബിനോയ് വിശ്വം

FEBRUARY 14, 2025, 9:47 PM

കാഞ്ഞങ്ങാട്: ഇടതുപക്ഷം ദുർബലമായാൽ പ്രതീക്ഷിക്കാന്‍ ഒന്നുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.  വിമർശനം ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ളതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

'സർക്കാർ നിലപാട് എന്താണെന്നും പോരാട്ടം എന്താണെന്നും മറക്കരുത്. ഇടതുപക്ഷം ഇടതുപക്ഷമാകാൻ വേണ്ടിയാണ് എകെഎസ്ടിയു ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾ സർക്കാരിനെ വിമർശിക്കുന്നത്.

ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ളതല്ല വിമർശനം. ഇടതുപക്ഷം ദുർബലമായാൽ പ്രതീക്ഷിക്കാന്‍ ഒന്നുമില്ല,' ബിനോയ് വിശ്വം പറഞ്ഞു. സത്യങ്ങളെ തലകീഴായി കെട്ടിത്തൂക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും ബിനോയ് വിശ്വം പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam