ഉക്രെയിന്‍-റഷ്യ യുദ്ധത്തില്‍ നിര്‍ണായക വഴിത്തിരിവാകുന്ന ഇടപെടലുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത് ഏറെ ആശ്വാസമായിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അടിയന്തര ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായും ഉക്രെയിന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായും സംസാരിച്ചതായി ട്രംപ് തന്നെയാണ് വ്യക്തമാക്കിയത്. പുടിനുമായി ടെലിഫോണിലൂടെയാണ് ട്രംപ് സംസാരിച്ചത്.
ഇരു നേതാക്കളും തങ്ങളുടെ സംഘങ്ങള്‍ കാലതാമസം കൂടാതെ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സമ്മതിച്ചതായി തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പങ്കുവച്ച പ്രസ്താവനയിലൂടെയാണ് ട്രംപ് വെളിപ്പെടുത്തിയത്. ഇതോടെ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന യുദ്ധത്തിന്റെ അന്ത്യത്തിലേക്ക് അടക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന.
തങ്ങളുടെ ടീമുകള്‍ ഉടനടി ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ഉക്രെയിന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയെ വിളിച്ച് ഈ ചര്‍ച്ചയെ കുറിച്ച് തങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം വട്ടം അധികാരത്തിലെത്തിയ ട്രംപിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയങ്ങളില്‍ ഒന്നാണ് ഉക്രെയിന്‍-റഷ്യ യുദ്ധത്തിന് പരിഹാരം.
ക്രെംലിന്‍ പറയുന്നതനുസരിച്ച്, പുടിനും ട്രംപും ഏകദേശം ഒന്നര മണിക്കൂറോളം ടെലിഫോണില്‍ സംസാരിച്ചിരുന്നു. ഈ സംഭാഷണത്തിനിടെ ഇരുവരും കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചുവെന്നുമാണ് ക്രെംലിന്‍ പറയുന്നത്. അതിനിടെ പുടിന്‍ ട്രംപിനെ മോസ്‌കോയിലേക്ക് ക്ഷണിച്ചുവെന്നും ലഭ്യമായ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ ട്രംപുമായി സംസാരിച്ച വിഷയം സെലന്‍സ്‌കിയും സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യന്‍ ആക്രമണം അവസാനിപ്പിക്കാനും ശാശ്വതവും വിശ്വസനീയവുമായ സമാധാനം ഉറപ്പാക്കാനും ട്രംപുമായി അര്‍ത്ഥവത്തായ സംഭാഷണം നടത്തിയെന്നായിരുന്നു അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവച്ച പോസ്റ്റിലൂടെ അറിയിച്ചത്.
അതേസമയം, വിഷയത്തില്‍ ട്രംപ് ഭരണകൂടം നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന്റെ ഭാഗമായി സമവായ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍ട്ട്‌സ്, അംബാസഡറും പ്രത്യേക ദൂതനുമായ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ക്ക് ട്രംപ് നിര്‍ദ്ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ട്രംപിന്റെ മുന്‍ഗാമിയായ ബൈഡന്‍ ഏകദേശം മൂന്ന് വര്‍ഷമായി പുടിനുമായി ആശയവിനിമയം നടത്തിയിരുന്നില്ല. ബരാക് ഒബാമയാണ് അവസാനമായി റഷ്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ്. 2013 ല്‍ നടന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഒബാമ ഇവിടേക്ക് എത്തിയത്. ശേഷം റഷ്യയിലേക്ക് പോകുന്ന ആദ്യ യുഎസ് പ്രസിഡന്റാവുമോ ട്രംപ് എന്നാണ് ഇനി കണ്ടറിയേണ്ടത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1