കറക്കം നിര്‍ത്തി ഭൂമി എതിര്‍ദിശയിലേക്ക് തിരിയുന്നു; ഇനി സംഭവിക്കുക ഇക്കാര്യം

JANUARY 25, 2023, 6:42 AM

ഭൂമിയുടെ ചലനം, ഭ്രമണം എന്നിവയെല്ലാം എപ്പോഴും ആകാംക്ഷ ജനിപ്പിക്കുന്ന കാര്യമാണ്. എന്നാല്‍ അമ്പരപ്പിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയുടെ അന്തര്‍ഭാഗത്തെ ഏറ്റവും നിര്‍ണായകമായ കോര്‍ എന്ന് വിളിക്കപ്പെടുന്ന ഭാഗം കറക്കം നിര്‍ത്തിയിരിക്കുന്നു. ഭൂകമ്പം അടക്കമുള്ള പ്രകമ്പനങ്ങള്‍ ഇത്ര ദൂരം സഞ്ചരിക്കുന്നതിന് അടക്കം ഈ ഭാഗം വലിയ പങ്കുവഹിക്കുന്നുണ്ട്. ഭൂമിയുടെ ഏറ്റവും മര്‍മപ്രധാനമായ ഇടം എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ഈ ഭാഗമാണ് കറക്കം നിര്‍ത്തിയെന്ന് കണ്ടെത്തിയിരിക്കുന്നത്. പുതിയ പല രഹസ്യങ്ങളും പുറത്തേക്ക് വരാന്‍ ഇത് കാരണമായേക്കുമെന്നാണ് സൂചന.

ഭൂമിയുടെ അജ്ഞാത ഇടം

സാധാരണ ഭൂമിയുടെ അന്തര്‍ഭാഗത്ത് നടക്കുന്ന കാര്യങ്ങള്‍ പുറത്തേക്ക് അറിയാറില്ല. ഭൂകമ്പം പോലുള്ള വലിയ സംഭവങ്ങള്‍ നടന്നാല്‍ മാത്രമേ നമ്മള്‍ അത് പരിശോധിക്കാറുള്ളൂ. അതുമല്ലെങ്കില്‍ അഗ്‌നിപര്‍വത വിസ്ഫോടനം ഉണ്ടാവണം. കാരണം അത്രയ്ക്ക് അജ്ഞാതമാണ് ഈ മേഖല. അതുപോലൊരു ഞെട്ടിക്കുന്ന കാര്യമാണ് ഭൂമിയുടെ അന്തര്‍ഭാഗം അഥവാ കോര്‍ കേന്ദ്രീകരിച്ചിട്ടുള്ള മധ്യഭാഗം അതിന്റെ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണെന്നത്. ഇത് അതിവേഗത്തില്‍ കറങ്ങി കൊണ്ടിരിക്കുന്ന ഭാഗമാണ്.

ചലനഭാഗം എതിര്‍ദിശയിലേക്ക് മാറി

കറക്കം നിര്‍ത്തിയത് മാത്രമല്ല അതിന്റെ ചലനഭാഗം എതിര്‍ ദിശയിലേക്ക് മാറിയിരിക്കുകയാണ്. ഇത് ചലിക്കാന്‍ പോകുന്നത് എതിര്‍ ദിശയിലായിരിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. 7000 കിലോമീറ്റര്‍ വീതിയിലാണ് ഭൂമിയുടെ കോര്‍ നിലനില്‍ക്കുന്നത്. ഇത് കാഠിന്യമേറിയ മധ്യഭാഗമാണ്. കാരണം ഭൂരിഭാഗവും ഇരുമ്പ് കൊണ്ട് രൂപീകരിക്കപ്പെട്ടതാണ്. ദ്രാവക രൂപത്തിലുള്ള ഇരുമ്പിനുള്ളിലെ ഷെല്ലിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇരുമ്പിനൊപ്പം മറ്റ് ഘടകങ്ങളുമുണ്ടാവും. ഇതിന് മുകളിലായി കാഠിന്യമേറിയ ഭാഗമുണ്ടാവും. അതിലൂടെ ഇതിന്റെ പ്രതലം രൂപപ്പെടുക.

കാന്തിക മണ്ഡലത്തെ തന്നെ നിയന്ത്രിക്കും

ഇത് പുറമേയുള്ള ദ്രാവകത്തിന്റെ സാന്ദ്രതയെ മാറ്റുന്നതാണ്. ഇതിലൂടെ ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ ചലനശക്തിയെ നിയന്ത്രിക്കാന്‍ ഇവയ്ക്ക് സാധിക്കും. ഈ മധ്യഭാഗം അതിന്റെ സ്വന്തം വേഗത്തിലാണ് ചലിക്കുന്നത്. ഭൂമിയുടെ മറ്റ് ഭാഗങ്ങള്‍ പോലെയല്ല ഇത്. ഈ ഭാഗത്ത് നിന്നുണ്ടാവുന്ന ഭൂകമ്പങ്ങള്‍ ഒരുപാട് ദൂരം സഞ്ചരിക്കും. മറ്റ് ഭൂകമ്പങ്ങളേക്കാള്‍ ശക്തവും കൂടുതല്‍ ദൂരങ്ങളില്‍ ആഞ്ഞടിക്കുന്നതുമായിരിക്കും.

ഭൂമിയുടെ മൊത്തം വേഗത്തേക്കാള്‍ വേഗമേറിയതാണ് ഇതിന്റെ സഞ്ചാരം. എന്നാല്‍ അടുത്തിടെയായി ഇതിന്റെ വേഗം കുറഞ്ഞ് വന്നിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴത് തീര്‍ത്തും നിലച്ചിരിക്കുകയാണെന്നാണ്
ചൈനീസ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. നാച്ചുറല്‍ ജിയോസയന്‍സിലാണ് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2009ലാണ് ഈ ഇന്നര്‍ കോര്‍ അഥവാ അകകാമ്പ് നിശ്ചലമായത്. പിന്നീട് എല്ലാവരെയും ഞെട്ടിച്ച് കൊണ്ടാണ് ഇത് എതിര്‍ദിശയിലേക്ക് മാറിയത്. അതായത് ഈ മധ്യഭാഗത്തിന്റെ ഒരു തവണയുള്ള കറക്കം ഏകദേശം ഏഴ് ദശാബ്ദത്തോളം വരുന്നതാണ്. അതായത് ഓരോ 35 വര്‍ഷം കൂടുമ്പോഴും ഇതിന്റെ ദിശമാറും. 1970കളിലാണ് ഇതിന്റെ ദിശമാറിയത്. അടുത്തത് 2040 മധ്യത്തോടെ ആയിരിക്കുമെന്ന് ചൈനയിലെ പെക്കിങ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. 1936ലാണ് ഭൂമിയുടെ ഈ മധ്യഭാഗം കണ്ടെത്തുന്നത്.

ദിവസത്തിന്റെ ദൈര്‍ഘ്യമേറും


ഭൂമിയുടെ ഈ കോര്‍ ഭാഗത്തിന്റെ കറക്കം ദിവസത്തിന്റെ ദൈര്‍ഘ്യവുമായി ബന്ധപ്പെട്ടതാണ്. ഈ മാറ്റം സമയക്രമത്തിലും ചെറിയൊരു മാറ്റം കൊണ്ടുവരും. അതായത് ഭൂമി അതിന്റെ അച്ചുതണ്ടില്‍ ഭ്രമണം പൂര്‍ത്തിയാക്കാന്‍ കുറച്ച് അധികം സമയമെടുക്കും എന്ന് വ്യക്തം. ഭൂമിയുടെ വ്യത്യസ്ത അടരുകള്‍ തമ്മില്‍ പരസ്പര ബന്ധമുള്ളത് കൊണ്ടാണിത്. ഭൂമിയുടെ അടരുകള്‍ തമ്മില്‍ വലിയ ആശയ വിനിമയങ്ങള്‍ നടക്കുന്നുണ്ടെന്ന കണ്ടെത്തലാണ് ശാസ്ത്രസംഘം കണ്ടെത്തിയത്. ഏറ്റവും താഴേ തട്ട് മുതല്‍ ഭൂമിയുടെ പ്രതലം വരെയുള്ള ഭാഗങ്ങള്‍ ഒരേ തരത്തിലാണ് ഈ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam