തുത്തന്‍ഖാമന്റെ ശാപവും പിന്നിലെ രഹസ്യവും

APRIL 30, 2024, 7:53 PM

ലോകപ്രശസ്തമാണ് ഈജിപ്ഷ്യന്‍ ഫറവോമാരില്‍ ഏറ്റവും പ്രശസ്തനാണ് തുത്തന്‍ഖാമനും അദ്ദേഹത്തിന്റെ ശാപവും. ഫറവോയുടെ ശാപത്തിന്റെ കെട്ടിച്ചമച്ച കഥകള്‍ കേള്‍ക്കാത്തവരുണ്ടാവില്ല.
അതിനു തെളിവെന്ന വണ്ണം 1999ല്‍ 'ദ് മമ്മി' എന്ന ഹോളിവുഡ് സിനിമ കൂടി ഇറങ്ങിയതോടെ പേടി പിന്നെയും കൂടി. എന്നാല്‍ 1922ല്‍ ആദ്യമായി തുത്തന്‍ഖാമന്റെ ശവകുടീരം കണ്ടെത്തിയ കാലം മുതല്‍ക്കു തന്നെ മമ്മി സിനിമകള്‍ ലോകത്തിന്റെ ഉറക്കം കെടുത്താനെത്തിയിരുന്നു.

അന്ന് പര്യവേഷണങ്ങള്‍ക്കു നേതൃത്വം വഹിച്ച ബ്രിട്ടിഷുകാരനായ ഹവാര്‍ഡ് കാര്‍ട്ടറുടെ ഒപ്പമുണ്ടായിരുന്ന മിക്കവരും ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് കഥകള്‍. അതില്‍ ചിലര്‍ ആത്മഹത്യ ചെയ്തു. തുത്തന്‍ഖാമന്റെ ശവകുടീരം കണ്ടെത്തി പുറത്തേയ്ക്കിറങ്ങിയപ്പോള്‍ മണല്‍ക്കാറ്റ് ആഞ്ഞുവീശിയെന്നും മരണത്തിന്റെ പേടിപ്പിക്കുന്ന കരച്ചിലുമായി ഒരു ചെമ്പരുന്ത് ആകാശത്ത് വട്ടമിട്ടു പറന്നതായും ഗവേഷകര്‍ പറഞ്ഞെന്നും പലര്‍ക്കും അതുകണ്ട് പനിപിടിച്ചെന്നും മറ്റുമാണ്പ്രചരിക്കുന്ന കഥകള്‍.

എന്തൊക്കെയാണെങ്കിലും എല്ലാറ്റിനും നേതൃത്വം നല്‍കിയ ഹവാര്‍ഡ് കാര്‍ട്ടറെ മാത്രം ഒരു മമ്മിയും തൊട്ടില്ല. 65-ാം വയസില്‍ വാര്‍ധക്യസഹജമായ രോഗത്താലായിരുന്നു അദ്ദേഹം മരിച്ചത്. തുത്തന്‍ഖാമന്റെ കല്ലറ കണ്ടെത്തി മമ്മി വഹിച്ചിരുന്ന പേടകം തുറന്ന പലരും ഓരോ തരത്തില്‍ മരണപ്പെട്ടെന്നാണ് ചരിത്രത്തില്‍ പറയുന്നത്. തന്നെ ശല്യപ്പെടുത്തിയവരെ തുത്തന്‍ഖാമന്റെ ശാപം വേട്ടായാടുന്നതായാണ് പ്രചരിക്കുന്ന കഥകള്‍. എന്നാല്‍ ഇത്തരം കഥകളെ പൊളിച്ചെഴുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍.

തുത്തന്‍ഖാമന്റെ ശാപം അല്ലെങ്കില്‍ ഫറവോയുടെ ശാപം എന്ന പേരില്‍ ലോക പ്രശസ്തമായത്. ഈജിപ്റ്റില്‍ കണ്ടെത്തിയ മറ്റ് ചില മമ്മികള്‍ക്ക് പിന്നിലും ഇത്തരം ശാപക്കഥകളുണ്ട്. എന്നാല്‍ ഈ അസ്വഭാവിക മരണങ്ങള്‍ക്ക് ശാപവുമായി ബന്ധമില്ലെന്ന് പറയുന്ന ഗവേഷകര്‍ പുതിയ ഒരു ശാസ്ത്രീയ വിശദീകരണം അവതരിപ്പിച്ചിരിക്കുകയാണ്. അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ശാസ്ത്ര ജേര്‍ണലിലാണ് ഇക്കാര്യമുള്ളത്.

യുറേനിയം പോലുള്ള റേഡിയോ ആക്ടീവ് വസ്തുക്കള്‍ അടക്കമുള്ള വിഷ പദാര്‍ത്ഥങ്ങളാകാം ഈ മരണങ്ങള്‍ക്ക് പിന്നിലെന്ന് ഗവേഷകര്‍ പറയുന്നു. 3000 വര്‍ഷത്തിലേറെയായി കല്ലറയ്ക്കുള്ളില്‍ കുടുങ്ങിക്കിടന്ന ഇവ കല്ലറ തുറന്നപ്പോള്‍ പുറത്തുചാടിയതോടെ അവിടെ ഉണ്ടായിരുന്നവരില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്നും പറയുന്നു.

തുത്തന്‍ഖാമന്റെ കല്ലറയില്‍ ആശങ്കാജനകമായ തരത്തില്‍ റേഡിയേഷന്‍ സാന്നിദ്ധ്യമുണ്ടെന്നും ഇത് ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗിസയ്ക്ക് സമീപവും സഖാറയിലും പുരാതന കല്ലറകളില്‍ റേഡിയേഷന്‍ സാന്നിദ്ധ്യം കണ്ടെത്തി. പുരാതന കാലത്ത് ജീവിച്ചിരുന്നവര്‍ക്ക് ഈ കല്ലറകളിലെ അപകടത്തെ പറ്റി അറിവുണ്ടായിരുന്നിരിക്കാമെന്നും അതാകാം അത് തുറക്കാന്‍ പാടില്ലെന്ന മുന്നറിയിപ്പ് കൊത്തിവച്ചിരുന്നതെന്നും ഗവേഷകര്‍ അനുമാനിക്കുന്നു.

മാത്രമല്ല പുരാതന കല്ലറകളിലെ വൈറസുകള്‍ പോലുള്ള സൂഷ്മ ജീവികളുടെ സാന്നിദ്ധ്യമാകാം മരണങ്ങള്‍ക്ക് കാരണമെന്ന സിദ്ധാന്തവും നിലവിലുണ്ട്. ഏതായാലും തുത്തന്‍ഖാമന്റെ കല്ലറയിലെത്തിയവര്‍ ഒന്നിന് പിറകെ ഒന്നായി മരിച്ചതിന് കാരണം അമാനുഷിക ശക്തികളോ ശാപമോ അല്ലെന്ന് ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു. 1922ല്‍ നൈല്‍ നദിയുടെ തീരത്ത് ലക്‌സര്‍ നഗരത്തിനടുത്തുള്ള വാലി ഒഫ് കിംഗ്‌സില്‍ ഇംഗ്ലീഷ് ആര്‍ക്കിയോളജിസ്റ്റായ ഹൊവാര്‍ഡ് കാര്‍ട്ടര്‍ ആണ് ബി.സി 1332 - ബി.സി 1323 കാലഘട്ടത്തില്‍ ഈജിപ്റ്റിലെ ഫറവോ ആയിരുന്ന തുത്തന്‍ഖാമന്റെ കല്ലറ കണ്ടെത്തിയത്.

കല്ലറയില്‍ നിരവധി അമൂല്യ വസ്തുക്കളുണ്ടായിരുന്നു. 18-ാം രാജവംശത്തില്‍പ്പെട്ട തുത്തന്‍ഖാമന്‍ എട്ടോ ഒമ്പതോ വയസുള്ളപ്പോള്‍ അധികാരത്തിലേറിയെന്ന് പറയപ്പെടുന്നു. 19 വയസുള്ളപ്പോഴാണ് തുത്തന്‍ഖാമന്‍ മരിച്ചത്. തുത്തന്‍ഖാമന്‍ എങ്ങനെ മരിച്ചു എന്നത് ഇന്നും തര്‍ക്ക വിഷയമാണ്. കാലിലെ ഒടിവ്, രഥത്തില്‍ നിന്നുള്ള വീഴ്ച തുടങ്ങി മലേറിയ ബാധ വരെ മരണകാരണങ്ങളായി പറയപ്പെടുന്നു. തുത്തന്‍ഖാമന് സിക്കിള്‍ സെല്‍ അനീമിയ ഉണ്ടായിരുന്നിരിക്കാമെന്നാണ് മറ്റൊരുവാദം.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam