രക്ഷാകര്‍തൃത്വത്തിലെ സങ്കീര്‍ണ്ണതകള്‍ ഏറുന്നുവോ? സര്‍വ്വേ ഫലം പറയുന്നതിങ്ങനെ

FEBRUARY 1, 2023, 5:44 PM

രക്ഷാകര്‍തൃത്വം ഏറെ സങ്കീര്‍ണതയും പ്രയാസങ്ങളും സൃഷ്ടിക്കുന്നതായി അമേരിക്കയില്‍ നടത്തിയ സര്‍വ്വേ വ്യക്തമാക്കുന്നു. സാഹചര്യത്തിനനുസരിച്ച് ജീവിതം നയിക്കുന്നതിനും അതിനായി ഒരു ജോലി കണ്ടെത്തുന്നതിനും ഏറെ പ്രയാസം നേരിടുന്നതായി വിവിധ  പ്രദേശങ്ങളിലെ മാതാപിതാക്കള്‍ അഭിപ്രായപ്പെടുന്നു. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ ഒരു പുതിയ സര്‍വേയില്‍ അമേരിക്കന്‍ മാതാപിതാക്കള്‍ ജോലി കണ്ടെത്തുന്നതില്‍ പ്രതീക്ഷിച്ചതിലും ഏറെ ബുദ്ധിമുട്ട് നേരിടുന്നതായി പറയുന്നു.  

രക്ഷാകര്‍തൃത്വം മുന്നോട്ടു പോകുന്നതിന് ജോലി നിര്‍ബന്ധമാണെന്നും  കൂടുതല്‍ രക്ഷിതാക്കള്‍ പറയുന്നതായി വിവിധ ഗവേഷണങ്ങള്‍ കണ്ടെത്തിയെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 3,757 യു.എസ് മാതാപിതാക്കള്‍ അടങ്ങുന്ന ഒരു ഗ്രൂപ്പിലെ സര്‍വേ പ്രകാരം 18 വയസിന് താഴെയുള്ള കുട്ടികളുടെ പത്തില്‍ എട്ട് മാതാപിതാക്കളും  രക്ഷാകര്‍തൃത്വം ആസ്വാദ്യകരവും എല്ലായ്പ്പോഴും പ്രതിഫലദായകവുമാണെന്ന് പറയുന്നു.  

എന്നാല്‍ മൂന്നില്‍ രണ്ട് ഭാഗവും രക്ഷാകര്‍തൃത്വം വിചാരിച്ചതിലും ബുദ്ധിമുട്ടാണെന്ന് പറയുന്നു. ഇന്നത്തെ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്കായി മുന്‍ തലമുറകളേക്കാള്‍ കൂടുതല്‍ സമയവും പണവും ചെലവഴിക്കുന്നു. ജോലി ചെയ്യുന്ന അമ്മമാര്‍ 1970 കളിലെ വീട്ടില്‍ താമസിക്കുന്ന അമ്മമാരെപ്പോലെ കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നു. പ്രത്യേകിച്ച് കരിയര്‍ ഉള്ള കോളജ് വിദ്യാഭ്യാസമുള്ള അമ്മമാര്‍ക്ക് വലിയ പ്രയാസം നേരിടുന്നില്ല.  

vachakam
vachakam
vachakam

''എന്റെ ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിക്കാന്‍ എനിക്ക് സുരക്ഷിതമായ ഇടമില്ലായിരുന്നു,'' 32 വയസുള്ള ഒരു അമ്മ പ്യൂവിനോട് പറഞ്ഞു. ''എന്റെ കുട്ടികളുമായി അവരുടെ ആഹ്രഹങ്ങള്‍, അവര്‍ക്ക് എങ്ങനെയുണ്ട് എന്നൊക്കെ അറിയാന്‍ ആഴ്ചതോറും സംസാരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുവെന്ന് അവര്‍ പറയുന്നു. 

താന്‍ ജോലി ചെയ്യുന്ന മാതാപിതാക്കളില്‍ സങ്കീര്‍ണതകള്‍  സാധാരണമാണ്. ഈ തലമുറയ്ക്ക് അത് ആവശ്യമാണെന്ന് തനിക്കറിയാം, രക്ഷാകര്‍തൃ ഗ്രൂപ്പ് ഗുഡ് ഇന്‍സൈഡ് സ്ഥാപകനും അതേ പേരില്‍ ഒരു പുസ്തകം എഴുതുകയും ചെയ്ത മനശാസ്ത്രജ്ഞനായ ഡോ. ബെക്കി  കെന്നഡി പറഞ്ഞു. എക്കാലവും തങ്ങള്‍ക്ക് പരിശീലനമോ പിന്തുണയോ ലഭിക്കാത്ത ലോകത്തിലെ ഒരേയൊരു ജോലി മാതാപിതാക്കളാണ്. ഞങ്ങള്‍ അത് ചെയ്തു കൊണ്ടേയിരിക്കുമെന്ന് ഒരമ്മ പറഞ്ഞു. ഈ തലമുറയ്ക്ക് ഇത് എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്ന് അറിയാം, മാത്രമല്ല ഇത് ബുദ്ധിമുട്ടാണ്, കാരണം മാതാപിതാക്കള്‍ക്ക് പുതിയ  സാഹചര്യം എത്രത്തോളം തകര്‍ന്നുവെന്ന് അവര്‍ക്കറിയാം, അതിനെ മറികടക്കാന്‍ അവര്‍ ശ്രമിക്കുന്നുവെന്ന് ഡോ. ബെക്കി  കെന്നഡി പറയുന്നു. 

കൂടാതെ കുട്ടികളുടെ ക്ഷേമത്തെക്കുറിച്ചുള്ള ആശങ്കയും സര്‍വ്വേ പങ്കുവെക്കുന്നു. രക്ഷാകര്‍തൃത്വം കഠിനമാക്കുന്ന മറ്റൊരു വസ്തുതയാണിത്. മാതാപിതാക്കള്‍ക്ക് സാധാരണയായി ഇത്തരം ആശങ്കകള്‍ കണ്ടു വരുന്നുവെങ്കിലും കാലക്രമേണ ഈ ഭയം മാറിവരുന്നുണ്ട്. 1980 കളിലെ 'ഹെലികോപ്റ്റര്‍ രക്ഷിതാക്കള്‍' എന്ന് വിളിക്കപ്പെടുന്നവര്‍ തട്ടിക്കൊണ്ടുപോകല്‍, കൗമാരപ്രായത്തിലുള്ള ഗര്‍ഭധാരണം തുടങ്ങിയ ശാരീരിക സുരക്ഷയെക്കുറിച്ചായിരുന്നു കൂടുതലും ശ്രദ്ധിച്ചിരുന്നത്. യാത്രക്കാരുടെ  ആശങ്കകള്‍  ഇപ്പോഴും നിലനില്‍ക്കുന്നു. മാനസിക സാമ്പത്തിക ഉത്കണ്ഠയായിരുന്നു  അവര്‍ക്കുണ്ടായിരുന്ന മറ്റൊരു ആശങ്ക. 

vachakam
vachakam
vachakam

സാമ്പത്തികമായി മാതാപിതാക്കളെ മറികടക്കാന്‍ കഴിയാത്ത ആദ്യ തലമുറയാണ് ഇന്നത്തെ മാതാപിതാക്കള്‍. ഇപ്പോള്‍, പ്രായപൂര്‍ത്തിയായ തങ്ങളുടെ കുട്ടികള്‍ക്ക് അവരുടെ മുന്‍ഗണന സാമ്പത്തിക സ്വാതന്ത്ര്യവും അവര്‍ ആസ്വദിക്കുന്ന കരിയറുമാണ് എന്ന് അവര്‍ പറയുന്നു. പത്ത് മാതാപിതാക്കളില്‍ ഒമ്പത് പേരും ഇത്തരത്തില്‍ തന്നെയാണ് അഭിപ്രായപ്പെട്ടത്.  

മാതാപിതാക്കള്‍ സ്വതന്ത്രരായിരിക്കണമെന്നും പണം ലാഭിക്കണമെന്നും അവരുടെ ഭാവിക്കായി അത് നിക്ഷേപിക്കണമെന്നും സമൂഹത്തിന്റെ വിജയത്തെക്കുറിച്ചുള്ള ആശയങ്ങളല്ല, മാതാപിതാക്കളുടെ  വിജയത്തെക്കുറിച്ചുള്ള ആശയത്തിലാണ് ശ്രദ്ദിക്കേണ്ടതെന്നും താന്‍ ആഗ്രഹിക്കുന്നുവെന്ന് 38 വയസ്സുള്ള ഒരു അമ്മ പ്യൂവിനോട് പറഞ്ഞു.

കുട്ടികളില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള ഈ ആശയം  രാജ്യത്തിന്റെ ഫെര്‍ട്ടിലിറ്റി നിരക്ക് കുറയുന്നതിന്റെ ചാലകങ്ങളിലൊന്നായിരിക്കാം. 41 വയസുള്ള ഒരു അമ്മ പറഞ്ഞത് ഇപ്രകാരമാണ്- എന്റെ മാതാപിതാക്കള്‍ക്ക് മൂന്ന് കുട്ടികളായിരുന്നു. എന്നാല്‍ എനിക്ക് ഒരു കുട്ടി മാത്രമേ ഉള്ളൂ. സ്വന്തം കുട്ടികളുടെ പ്രായപൂര്‍ത്തിയായതിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ കണക്കിലെടുക്കുമ്പോള്‍ മാതാപിതാക്കള്‍ ഈ സമ്മര്‍ദ്ദങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത്. 5-ല്‍ 1 രക്ഷിതാവ് ഇങ്ങനെ പറയുന്നു. ഇത്തരം അമ്മമാരുടെ കുട്ടികളുടെ സാമ്പത്തിക സാമൂഹിക അഭിവൃദ്ധിയിലാണ് അവര്‍ മുന്‍ഗണന നല്‍കുന്നതെന്നും സ്വന്തമായി ഒരു കുടുംബമായി വളരുക എന്നതാണ് അവരുടെ അഭിലാഷമെന്നും സര്‍വേ വ്യക്തമാക്കുന്നു.

vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam