വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കുടുംബസംഗമം ഏപ്രിൽ 21, ഞായറാഴ്ച

APRIL 15, 2024, 8:40 PM

ന്യൂറൊഷൽ : വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കുടുംബസംഗമം വൽഹലയിലുള്ള മൗണ്ട് പ്ലെസന്റ് കമ്മ്യൂണിറ്റി സെൻട്രലിൽ വെച്ച് (125 Lozza  Drive , Valhalla , New York 10595) ഏപ്രിൽ 21ന്  ഞായറാഴ്ച വൈകിട്ട് 4.30 മുതൽ വിവിധ കലാപരിപാടികളോടെ നടത്തുന്നതാണ്.

പ്രവാസി മലയാളികൾക്ക് എന്നും ഓർമ്മിക്കാനും, ഒാർത്തിരിക്കാനും കഴിയുന്ന മലയാളി മനസുകളെ കണ്ടറിഞ്ഞ അഭിനയ പാടവം തെളിയിച്ച ഒരു പിടി  കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന വേറിട്ട കലാപരിപാടികളും നൂതന അവതരണശൈലിയുമായെത്തുന്ന സംഗീതത്തിൽ മായാ പ്രപഞ്ചം സൃഷ്ടിക്കുന്ന ഗായകൻ ശബരി നാഥ്  ടീം അവതരിപ്പിക്കുന്ന സംഗീതനിശയും  സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്ഥതയും കൊണ്ട് ഒട്ടേറെ പുതുമകളാണ് നമുക്ക് സമ്മാനിക്കാനിരിക്കുന്നത്.

ഏതു സാഹചര്യത്തിൽ ജീവിച്ചാലും സ്വന്തം സംസ്‌കാരത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നവരാണ് പ്രവാസികളായ നമ്മൾ. ന്യൂയോർക്കിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാരൂപങ്ങളുമായി ഒരുക്കുന്ന ഈ സായംസന്ധ്യയുടെ പൂർണ്ണവിജയം കലാസ്‌നേഹികളായ നിങ്ങൾ ഓരോരുത്തരുടേയും സഹകരണത്തിലാണെന്ന കാര്യം സവിനയം അറിയിക്കുകയാണ്.

vachakam
vachakam
vachakam

ഈ ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാൻ വെസ്റ്റ്‌ചെസ്റ്റർ, ന്യൂയോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് :വർഗീസ് എം. കുര്യൻ (ബോബൻ), സെക്രട്ടറി: ഷോളി കുമ്പിളിവേലി, ട്രഷറർ : ചാക്കോ പി. ജോർജ് (അനി), വൈസ് പ്രസിഡന്റ് :ജോയി ഇട്ടൻ, ജോ. സെക്രട്ടടറി : നിരീഷ് ഉമ്മൻ, ജോയിന്റ് ട്രഷർ : അലക്‌സാണ്ടർ വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർ :രാജ് തോമസ്, കോർഡിനേറ്റേഴ്‌സ് ആയ ടെറൻസൺ തോമസ്, ശ്രീകുമാർ ഉണ്ണിത്താൻ മറ്റ്   കമ്മിറ്റി മെംബേർസ് എന്നിവർ അറിയിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam