വിപിൻ ചാലുങ്കൽ പുതിയ കെ.സി.സി.എൻ.എ ജനറൽ സെക്രട്ടറി

MARCH 24, 2025, 7:46 AM

ഷിക്കാഗോ: ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.സി.സി.എൻ.എ) പുതിയ ജനറൽ സെക്രട്ടറിയായി വിപിൻ ചാലുങ്കലിനെ തിരഞ്ഞെടുത്തു. വാശി ഏറിയ തിരഞ്ഞെടുപ്പിൽ വിപിൻ എതിർ സ്ഥാനാർത്ഥിയെക്കാൾ 36 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കെ.സി.വൈ.എൽ.എൻ.എ പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുള്ളത് ഉൾപ്പെടെ, പ്രാദേശിക, ദേശീയ തലങ്ങളിൽ നിരവധി നേതൃപാടവങ്ങൾ ഏറ്റെടുത്തുകൊണ്ട് കഴിവ് തെളിയിച്ചിട്ടുള്ള ഒരു യുവ നേതാവാണ് വിപിൻ.

വിപിന്റെ നേതൃത്വം ഇതിനകം തന്നെ ഷിക്കാഗോയിലെ ക്‌നാനായ സമൂഹത്തിൽ അർത്ഥവത്തായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ദർശനം, സമർപ്പണം, യഥാർത്ഥ സ്വാധീനം സൃഷ്ടിക്കാനുള്ള കഴിവ് എന്നിവ അദ്ദേഹത്തെ ദേശീയ തലത്തിൽ ക്‌നാനായ സമൂഹത്തിന് ആവശ്യമായ നേതാവാക്കി മാറ്റി.

vachakam
vachakam
vachakam

അദ്ദേഹത്തിന്റെ കഴിവും നേതൃത്വവും കെ.സി.സി.എൻ.എ നേതൃത്വത്തിന് ശക്തി പകരും എന്നതിന് യാതൊരു സംശയവുമില്ല. ഷിക്കാഗോ കെ.സി.എസ് വിപിനെ അഭിനന്ദിക്കുന്നതോടൊപ്പം, തന്റെ പുതിയ കർമ്മപഥത്തിൽ പൂർവാധികം ശക്തിയോടെ പ്രവർത്തിച്ച് സമുദായത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

ഷാജി പള്ളിവീട്ടിൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam