സ്റ്റാർക്ക് (ഫ്‌ളോറിഡ): എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മുത്തശ്ശിയേയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഫ്‌ളോറിഡയിൽ നടപ്പാക്കി. അമേരിക്കൻ സമയം വ്യാഴാഴ്ച്ച വൈകുന്നേരം 8.15 നാണ് വിഷ മിശ്രിതം സിരകളിൽ കുത്തിവെച്ചാണ് പ്രതി എഡ്വേഡ് ജെയിംസ് സ്റ്റാർക്കിന്റെ (63) വധശിക്ഷ ഫ്‌ളോറിഡ സ്റ്റേറ്റ് ജയിലിൽ നടപ്പാക്കിയത്.
യു.എസ്. സുപ്രീം കോടതി വ്യാഴാഴ്ച ജെയിംസിന്റെ അന്തിമ അപ്പീൽ തള്ളിയതോടെയാണ് വധശിക്ഷ നടപ്പാക്കാൻ തീരുമാനമായത്. 1993 സെപ്തംബർ 19 നാണ് എട്ടു വയസുകാരി ടോണി നോയ്‌നറെന്ന ബാലിക, 58 വയസുള്ള മുത്തശ്ശി ബെറ്റി ഡിക്ക് എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിലാണ് വധശിക്ഷ നടപ്പാക്കിയത്. ഈ വധ ശിക്ഷ കൂടി നടപ്പാക്കിയതോടെ യുഎസിൽ ഈ ആഴ്ച്ച നടത്തിയ നാലാമത്തെ വധശിക്ഷയാണിത്.
ഒക്ലാഹോമയിൽ സ്ത്രീയെ വെടിവെച്ചുകൊന്നതിന് ഒരാൾക്ക് ഒരാൾക്ക് വധശിക്ഷ നടപ്പാക്കിയിരുന്നു. ബുധനാഴ്ച അരിസോണയിലും ചൊവ്വാഴ്ച ലൂസിയാനയിലും ഓരോ വധശിക്ഷ നടപ്പാക്കി. 15 വർഷത്തിനുശേഷമാണ് ലൂസിയാനയിൽ വീണ്ടും വധശിക്ഷ വീണ്ടും നടപ്പിലാക്കിയത്. ഓർലാന്റോയ്ക്കു വടക്കു ഭാഗത്തു കാസൽബെറിയിലെ ബെറ്റി ഡിക്കിന്റെ വീട്ടിൽ ഒരു മുറി വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്ന പ്രതി ആക്രമണം നടത്തി ബാലികയേയും മുത്തശ്ശിയേയും കൊലപ്പെടുത്തുകയായിരുന്നു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്