നായകന് വിട

MARCH 24, 2025, 2:02 AM

ഷിക്കാഗോ: ദശാബ്ദങ്ങൾക്കു മുൻപ് മലയാള നാട്ടിലെ ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരുന്ന ഒരു പതിനഞ്ചുകാരൻ, തന്റെ ചരിത്ര അധ്യാപകൻ അമേരിക്കൻ ഐക്യ നാടുകളെപ്പറ്റി വിവരിച്ചപ്പോൾ, ഒരിക്കൽ പോലും വിചാരിച്ചില്ല, പിൽക്കാലത്തു താൻ ഇവിടെ എത്തുമെന്ന്.
പക്ഷെ അങ്ങനെ വർഷങ്ങൾക്ക് ശേഷം ഇവിടെയെത്തിയ ആ ചെറുപ്പക്കാരൻ പിന്നീട് അങ്ങനെ തന്നെ അമേരിക്കൻ സ്വപ്നങ്ങളുമായി ഏഴാം കടലിനക്കരെ വന്ന മുഴുവൻ ഷിക്കാഗോ മലയാളികളെയും സംഘടിപ്പിച്ച് വടക്കേ അമേരിക്കയിലെ തന്നെ ആദ്യത്തെ മലയാളി സംഘടനക്ക് രൂപം കൊടുക്കുമ്പോൾ ഇത് ഇത്രയും മഹത്തായ ഒരു പ്രസ്ഥാനമായി പരിണമിക്കുമെന്ന് വിചാരിച്ചു കാണില്ല.

ഇന്ന് വടക്കേ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ് കെ.എസ്. ആന്റണിയെക്കുറിച്ചാണ് ഇവിടെ പരാമർശിച്ചത്. 1971ൽ ഷിക്കാഗോയിലെ വിവിധ സ്ഥലങ്ങളിൽ വെച്ച് നടത്തപ്പെട്ട ആലോചനാ യോഗങ്ങൾക്കു ശേഷം 1971 നവംബറിൽ ഷിക്കാഗോയിൽ വെച്ച് നടത്തപ്പെട്ട മീറ്റിങ്ങിൽ കെ.എസ്. ആന്റണിയെ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് ആയി യോഗം തെരഞ്ഞെടുത്തു. തുടർന്ന് 1972 മുതൽ 1973 വരെ പ്രസിഡന്റ് ആയി തുടർന്ന അദ്ദേഹം പിന്നീട് 1978ൽ വീണ്ടും പ്രസിഡന്റ് ആയി. അദേഹം തെളിച്ച തിരി അണയാതെ കാത്തു സൂക്ഷിച്ച് കൊണ്ട് പോകാൻ അദ്ദേഹത്തിന്റെ പിൻഗാമികൾ ശ്രദ്ധ വെച്ചത് കൊണ്ടാണ് നമുക്ക് ഇന്നും മലയാളി അസോസിയേഷനെ ഒരു മഹാപ്രസ്ഥാനമായി മുൻപോട്ട് നയിക്കാൻ കഴിയുന്നത്.

ഒരു മികച്ച സംഘടകനായിരുന്ന ആന്റണി സാർ 1986ൽ ഫൊക്കാനയുടെ റീജിയണൽ വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1988ൽ ഫൊക്കാനയുടെ മൂന്നാമത് നാഷണൽ
കൺവെൻഷൻ ഷിക്കാഗോയിൽ വെച്ച് നടത്തപ്പെട്ടു. ഈ കൺവെൻഷൻ ഒരു വലിയ വിജയം ആയതിന്റെ പിന്നിൽ അദ്ദേഹത്തിന്റെ വിശ്രമമില്ലാതെയുള്ള പ്രവർത്തനം ആയിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഒപ്പം പ്രവർത്തിച്ചിട്ടുള്ള പി.ഓ. ഫിലിപ്പ്, ജോയ് വാച്ചാച്ചിറ എന്നിവർ സ്മരിച്ചു. തന്റെ ആരോഗ്യ പ്രശ്‌നങ്ങൾ പോലും വകവെയ്ക്കാതെ അസോസിയേഷന്റെ രജതജൂബിലി സമ്മേളനത്തിന് അദ്ദേഹം എത്തിയത് പോലും സംഘടനയോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യവും താൽപ്പര്യവും കൊണ്ടാണെന്നും അവർ ഓർമ്മിക്കുന്നു.

vachakam
vachakam
vachakam

അദ്ദേഹത്തിന്റെ നിര്യാണം ഷിക്കാഗോയിലെ മലയാളി സമൂഹത്തിന് ഒന്നാകെയും ഷിക്കാഗോ മലയാളി അസോസിയേഷന് വിശേഷിച്ചും നികത്താനാവാത്ത ഒരു നഷ്ടം തന്നെയാണ്. കെ.എസ്. ആന്റണി സാറിന്റെ നിര്യാണത്തിൽ ഷിക്കാഗോ മലയാളി അസോസിയേഷൻ അഗാധമായ ദു :ഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

വിസിറ്റേഷൻ സർവീസ് മാർച്ച് 27 വൈകിട്ട് 4 മുതൽ 8 മണി വരെ നേപെർവില്ലിലുള്ള ഫ്രിഡ്‌റിച് ജോൺസ് ഫ്യൂണറൽ ഹോമിലും (44, s millst) ഫ്യൂണറൽ സർവീസ് മാസ്സ് മാർച്ച് 28 രാവിലെ 10.30 മുതൽ ഹോളി സ്പിരിറ്റ് കത്തോലിക്ക ചർച്ചിലും(2003 Hassert Blvd )വെച്ച് നടക്കും.

ബിജു മുണ്ടക്കൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam