ഫ്‌ളോറിഡ: ഫ്‌ളോറിഡ പൊലീസിന് ഒടുവില്‍ ആ കമ്മലുകള്‍ കിട്ടി. രണ്ടാഴ്ച പൊലീസ് ആശുപത്രിയില്‍ കാത്തിരുന്നതിന് ശേഷമാണ് കമ്മലുകള്‍ വീണ്ടെടുത്ത. ആറുകോടി രൂപയിലധികം (7,69,500 ഡോളര്‍) വിലവരുന്ന കമ്മലുകള്‍ കള്ളന്‍ വിഴുങ്ങിയതോടെയാണ് ഫ്‌ളോറിഡ പൊലീസ് വെട്ടിലായത്.
ഫെബ്രുവരി 26 നായിരുന്നു സംഭവം. ടിഫാനി ആന്‍ഡ് കമ്പനി എന്ന ജ്വല്ലറിയുടെ ഒര്‍ലാന്‍ഡോയിലുള്ള കടയില്‍ കയറിയ 32 കാരനായ ജെയ്തന്‍ ഗില്‍ഡര്‍ രണ്ടുജോഡി വജ്രക്കമ്മല്‍ മോഷ്ടിച്ചു. പൊലീസ് പിടികൂടിയെങ്കിലും കള്ളന്‍ കമ്മലുകളപ്പാടെ വിഴുങ്ങിക്കളഞ്ഞു. ഇതോടെ പൊലീസ് വലയുകയായിരുന്നു. തൊണ്ടിമുതലില്ലാതെ എന്ത് കേസ്. വയറിനുള്ളില്‍ സാധനമുണ്ടെന്ന് എക്സ്-റേയില്‍ വ്യക്തമായപ്പോള്‍ ഗില്‍ഡറെ ഒര്‍ലാന്‍ഡോ ആശുപത്രിയിലാക്കി തൊണ്ടിമുതലിനായി ഉദ്യോഗസ്ഥര്‍ കാത്തിരുന്നു.
തന്റെ വയറ്റില്‍ എന്തെങ്കിലും സാധനമുണ്ടെന്നുവെച്ച് കുറ്റംചുമത്തുമോ? കസ്റ്റഡിയിലിരിക്കേ ഗില്‍ഡറുടെ സംശയമതായിരുന്നു. ഒടുവില്‍ മാര്‍ച്ച് 12 ന് പൊലീസിന്റെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കമ്മലുകള്‍ പുറത്തെത്തി. മോഷണം പോയ കമ്മലുകള്‍ തന്നെയാണ് അതെന്ന് സീരിയല്‍ നമ്പര്‍ ഒത്തുനോക്കി ജ്വല്ലറി അധികൃതര്‍ സ്ഥിരീകരിച്ചു.
ഗില്‍ഡര്‍ ഇപ്പോള്‍ ഓറഞ്ച് കൗണ്ടി ജയിലിലാണ്. 2022-ല്‍, ടിഫാനി ആന്‍ഡ് കമ്പനിയുടെ ടെക്സസിലെ കടയില്‍ ഇയാള്‍ മോഷണംനടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടാതെ കൊളറാഡോയില്‍ ഇയാളുടെപേരില്‍ 48 വാറന്റുകളുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്