KAC/KCCC കെ.എസ്. ആന്റണിയുടെ നിര്യാണത്തിൽ അനുശോചിച്ചു

MARCH 24, 2025, 8:33 AM

ഷിക്കാഗോ: ചങ്ങനാശ്ശേരി കിഴക്കേ വലിയവീട് സെബാസ്റ്റിയൻ ആന്റണി (ഷിക്കാഗോയുടെ കെ.എസ്. ആന്റണി സാർ (96)) മെയ് 22ന് നിര്യാതനായി. കെ.എ.സി/കെ.സി.സി.സി പ്രസിഡന്റ് ആൻറ്റോ  കവലയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ മാർച്ച് 23ന് കെ.സി.സി.സി ആസ്ഥാനത്തു വിളിച്ചുചേർത്ത അടിയന്തിര സംയുക്തയോഗത്തിൽ സിബി പാത്തിക്കൽ (സെക്രട്ടറി, കെ.എ.സി) അവതരിപ്പിച്ച അനുശോചന പ്രമേയം അംഗീകരിക്കുകയും അനുശോചിക്കുകയും പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു.

ഭാര്യ കുഞ്ഞമ്മയുടേയും മക്കളുടെയും ഇതര കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്കുചേർന്ന് സന്തോഷ് അഗസ്റ്റിൻ (വൈസ് പ്രസിഡന്റ്, കെ.സി.സി.സി), ജോസ് ചെന്നിക്കര (സെക്രട്ടറി, കെ.സി.സി.സി) എന്നിവർ അനുശോചിച്ചു.

ഷിക്കാഗോയിലെ മലയാളികളുടെ സാമൂഹിക, സാംസ്‌കാരിക, സാമുദായിക മേഖലകളിൽ 1962 മുതൽ നിറസാന്നിദ്ധ്യവും അചഞ്ചലമായ നേതൃത്വം നൽകിയ ആ ബഹുമുഖ പ്രതിഭയുടെ അറിയാവുന്ന നേതൃത്വ പദവികൾ ഡോ. ഈനാസ് എ ഈനാസ് പ്രസിദ്ധീകരിച്ച Trials Triumphs and Tributes to the Fouding generation എന്ന ഗ്രന്ഥത്തിൽ പ്രസിദ്ധീകരിച്ചത്  ജോസ് ചെന്നിക്കര അംഗങ്ങളുടെ അറിവിലേക്കായി ഉദ്ധരിച്ചു.

vachakam
vachakam
vachakam

1. പ്രസിഡന്റ് ഇൻഡ്യാകാത്തലിക് യൂണിവേഴ്‌സിറ്റി ഫെഡറേഷൻ (AICUF) 1962

2. സ്ഥാപക പ്രസിഡന്റ് മലയാളി അസോസിയേഷൻ ഓഫ് ഷിക്കാഗോ - 1972

3. Founding Member കേരളാ കാത്തിലക് ഫെലോഷിപ്പ് ഷിക്കാഗോ - 1978

vachakam
vachakam
vachakam

4. Co-Convener of അഡ്‌ഹോക്  കമ്മിറ്റി സീറോ മലബാർ കാത്തലിക് അസോസിയേഷൻ ഓഫ് ഷിക്കാഗോ - 1984

5. Member  out of 30 founding  members of Syro Malabar Communtiy and Financial Cotnributor (1986)

ഷിക്കാഗോയിലെ മലയാളി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യം വച്ച് പ്രവർത്തിച്ച ഒരു സാമൂഹിക സാമുദായിക സാംസ്‌കാരിക നേതാവിന് വിടചൊല്ലി യോഗം പിരിഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam