ഹ്യൂസ്റ്റൺ നിശാക്ലബ്ബിൽ വെടിവയ്പ്പിൽ 6 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം

MARCH 23, 2025, 9:44 PM

ഹ്യൂസ്റ്റൺ: ഞായറാഴ്ച പുലർച്ചെ ഹ്യൂസ്റ്റണിലെ ഒരു ആഫ്റ്റർ-ഹൗൺസ് നൈറ്റ്ക്ലബ്ബിൽ നടന്ന വെടിവയ്പ്പിനെ തുടർന്ന് ആറ് പേർക്ക് വെടിയേറ്റു, അതിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. നൈറ്റ്ക്ലബ്ബിൽ നടന്ന വെടിവയ്പ്പിൽ രണ്ട് പേരെ പോലീസ് തിരയുന്നു. പോലീസ് ഇതിനെ ഒറ്റപ്പെട്ട ആക്രമണമായിട്ടാണ് വിശേഷിപ്പിച്ചത്.

ഹിൽക്രോഫ്റ്റ് അവന്യൂവിലെ ഒരു സ്‌പോർട്‌സ് ബാറിൽ പുലർച്ചെ 3 മണിയോടെ ഒന്നിലധികം പേർക്ക് വെടിയേറ്റതായി റിപ്പോർട്ടുകൾ ലഭിച്ചതായി  പോലീസ്  അസിസ്റ്റന്റ് ചീഫ് ജെയിംസ് സ്‌കെൽട്ടൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

വെടിയേറ്റ മൂന്ന് പേരെ ഹ്യൂസ്റ്റൺ ഫയർ ഡിപ്പാർട്ട്‌മെന്റ് ആശുപത്രികളിലേക്ക് കൊണ്ടുപോയി, മറ്റ് മൂന്ന് പേരെ സ്വകാര്യ വാഹനങ്ങളിലാണ് ആശുപത്രികളിലേക്ക് കൊണ്ടുപോയതെന്ന് അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ഗുരുതരാവസ്ഥയിലുള്ള നാല് രോഗികളെ ഞായറാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട ആക്രമണമാണെന്ന് ഞങ്ങൾക്കറിയാം,' അദ്ദേഹം പറഞ്ഞു. ഇരകളെല്ലാം പുരുഷന്മാരായിരുന്നു, അദ്ദേഹം പറഞ്ഞു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam