ലോസ് ആഞ്ചലസ്: യുഎസില്‍ നിന്ന് ചൈനയിലേക്ക് പോയ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം, പൈലറ്റ് പാസ്പോര്‍ട്ട് മറന്നുപോയതിനാല്‍ അപ്രതീക്ഷിതമായി വഴിതിരിച്ചുവിച്ച് സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ ഇറക്കി.
മാര്‍ച്ച് 22 ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിക്ക് ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 257 യാത്രക്കാരുമായി ഷാങ്ഹായിലേക്ക് പറന്നുയര്‍ന്നതാണ് വിമാവം. രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് പാസ്‌പോര്‍ട്ട് എടുത്തിട്ടില്ലെന്ന് പൈലറ്റ് മനസിലാക്കുന്നത്. ഇതോടെ വിമാനം യു-ടേണ്‍ എടുത്ത് വൈകുന്നേരം 5 മണിയോടെ സാന്‍ ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി.
യാത്രക്കാരുമായി സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഷാങ്ഹായിലേക്കുള്ള ഒരു പകരം വിമാനം അന്ന് വൈകുന്നേരം 9 മണിക്ക് പുറപ്പെട്ടു, 12 മണിക്കൂറിലധികം നീണ്ട യാത്രയ്ക്ക് ശേഷം പ്രാദേശിക സമയം പുലര്‍ച്ചെ 1 മണിയോടെ ഷാങ്ഹായില്‍ ഇറക്കി.
പൈലറ്റിന് പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ വിമാനം സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് തിരിച്ചുവിട്ടതായി യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വക്താവ് സ്ഥിരീകരിച്ചു. യാത്രക്കാരെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകാന്‍ ഒരു പുതിയ സംഘത്തെ ക്രമീകരിച്ചെന്നും വിമാനം തിരിച്ചിറക്കിയപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഭക്ഷണ വൗച്ചറുകളും നഷ്ടപരിഹാരവും നല്‍കിയെന്നും വിമാനക്കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്