അമേരിക്കൻ സൈന്യം മെക്സിക്കോയുടെ തെക്കൻ അതിർത്തിയിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി യുഎസ്‌എസ് സ്പ്രൂയൻസ് എന്ന യുദ്ധക്കപ്പലിനെ വിന്യസിക്കുന്നതായി റിപ്പോർട്ട്. ഈ കപ്പൽ നേരത്തെ റെഡ് സീയിൽ ഹൂത്തികൾക്കെതിരെ നടത്തിയ പോരാട്ടത്തിൽ പങ്കെടുത്തിരുന്നു വിവരം.
അതേസമയം ട്രംപ് ഭരണകൂടത്തിന്റെ അതിർത്തി സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം. അതിർത്തിയിൽ അനധികൃത കുടിയേറ്റവും ആയുധക്കടത്തും തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി, നിരവധി സൈനിക സാദ്ധ്യതകളാണ് ഉപയോഗിക്കപ്പെടുന്നത്.
പെന്റഗൺ കടൽ വഴിയുള്ള അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിനായി കർശന സൈനിക നടപടികൾ സ്വീകരിക്കുകയാണ്. ഈ കുറ്റകൃത്യങ്ങളിൽ പ്രധാനമായും ആയുധക്കടത്തും അനധികൃത കുടിയേറ്റവുമാണ്. നോർത്ത്‌കോമിന്റെ പ്രസ്താവനയിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത കുടിയേറ്റം തടയുക, മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കുക, കുറ്റകൃത്യങ്ങൾ തടയുക എന്നിങ്ങനെ ആണ് തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം.
അതേസമയം ഈ പ്രശ്നങ്ങൾ ട്രംപ് ഭരണകൂടം മുൻഗണനാ വിഷയമായി കണ്ടിട്ടുള്ളതിനാൽ, അതിർത്തി സംരക്ഷണം ശക്തമാക്കാൻ കൂടുതൽ സൈനിക സഹായങ്ങൾ വിന്യസിക്കുകയാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്