അമേരിക്കൻ മലങ്കര അതിഭദ്രാസന 36-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസ് 2025 ജൂലായ് 16 മുതൽ 19 വരെ വാഷിംഗ്ടൺ ഡിസിയിലെ ഹിൽട്ടൺ വാഷിംഗ്ടൺ ഡ്യൂലെസ് എയർപോർട്ട് ഹോട്ടലിൽ വെച്ച് വിവിധ പ്രോഗ്രാമുകളോടെ നടത്തപ്പെടുന്നു.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവാ ചീഫ് ഗസ്റ്റായും അഭിവന്ദ്യ മാത്യൂസ് മോർ അന്തീമോസ് മെത്രാപോലീത്താ, അഭിവന്ദ്യ മോർ ജോസഫ് ബാലി മെത്രാപോലീത്താ എന്നിവർ ഗസ്റ്റ് സ്പീക്കർമാരായും റവ. ഫാ. ഏലിജാ എസ്തഫാനോസ് യൂത്ത് സ്പീക്കറായും ഡോ. സാറാ നൈറ്റ് കീനോട്ട് സ്പീക്കറായും നടത്തപ്പെടുന്ന ഈ കുടുംബമേളയുടെ ചിന്താവിഷയം ''വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും. യോഹന്നാൻ 11.40'' എന്നതായിരിക്കും.
അനുഗ്രഹകരമായ ഈ കുടുംബസംഗമത്തിലേക്ക് ഏവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്താ അറിയിച്ചു.
ജോർജ് കറുത്തേടത്ത്, പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്