ഒബാമയുടെ ചിത്രം കൊള്ളാം, തന്റേത് കൊള്ളില്ല! കൊളറാഡോ ഗവര്‍ണര്‍ ചിത്രം ബോധപൂര്‍വം മോശമാക്കിയതാണെന്ന് ട്രംപ്

MARCH 24, 2025, 7:12 PM

വാഷിങ്ടണ്‍: കൊളറാഡോ സംസ്ഥാനത്തിന്റെ ആസ്ഥാനമന്ദിരത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന തന്റെ ചിത്രം കൊള്ളില്ലെന്നും അത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചിത്രം ബോധപൂര്‍വം മോശമാക്കിയതാണെന്നും അതിനുത്തരവാദി ഡെമോക്രാറ്റിക് പാര്‍ട്ടിയംഗമായ കൊളറാഡോ ഗവര്‍ണര്‍ ജാരദ് പൊലിസാണെന്നും ട്രംപ് ആരോപിച്ചു.

''ഒരാളും അവരുടെ മോശം ചിത്രമോ പെയിന്റിങ്ങുകളോ ഇഷ്ടപ്പെടില്ല. ഇതേ മന്ദിരത്തില്‍ പ്രദര്‍ശിപ്പിച്ച മുന്‍പ്രസിഡന്റ് ബരാക് ഒബാമയുടെ ചിത്രം മനോഹരമാണ്. എന്റേത് ഏറ്റവും മോശവും'' -ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

പ്രായമാകുന്തോറും കലാകാരിയുടെ കഴിവ് നഷ്ടപ്പെട്ടിരിക്കണമെന്ന് പറഞ്ഞ് ചിത്രം വരച്ച സാറ ബോര്‍ഡ്മാനെ ട്രംപ് പരിഹസിച്ചു. സാറയാണ് രണ്ടുചിത്രങ്ങളും വരച്ചത്. ട്രംപ് ആദ്യം പ്രസിഡന്റായപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ കൊളറാഡോ സെനറ്റ് പ്രസിഡന്റ് കെവിന്‍ ഗ്രാന്തം 2018-ല്‍ 10,000 ഡോളര്‍ സമാഹരിച്ച് വരപ്പിച്ച ചിത്രമാണിത്. 2019 മുതല്‍ ഇത് കൊളറാഡോ സംസ്ഥാന ആസ്ഥാനത്തുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam