ന്യൂയോര്‍ക്ക്: കഴിഞ്ഞയാഴ്ച ഗാസയിലെ യുഎന്‍ ഓഫീസില്‍ ഒരു ജീവനക്കാരന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണം ഒരു ഇസ്രായേലി ടാങ്കാണ് നടത്തിയതെന്ന് ഐക്യരാഷ്ട്രസഭ തിങ്കളാഴ്ച പറഞ്ഞു.
'നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, മാര്‍ച്ച് 19 ന് ദെയ്ര്‍ അല്‍ ബലാഹിലെ യുഎന്‍ കോമ്പൗണ്ടില്‍ ആക്രമണം നടത്തിയത് ഒരു ഇസ്രായേലി ടാങ്ക് ആണെന്ന്' സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.
ആക്രമണത്തില്‍ യുഎന്‍ ഓഫീസ് ഫോര്‍ പ്രോജക്ട് സര്‍വീസസിലെ ഒരു ബള്‍ഗേറിയന്‍ ജീവനക്കാരന്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
'സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട കക്ഷികള്‍ക്ക് ഈ യുഎന്‍ കോമ്പൗണ്ടിന്റെ സ്ഥാനം നന്നായി അറിയാമായിരുന്നു,' ഡുജാറിക് പറഞ്ഞു.
ആരോപണം ഇസ്രായേല്‍ നിഷേധിച്ചു. യുഎന്‍ ജീവനക്കാരന്റെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നം പക്ഷേ 'പ്രാഥമിക പരിശോധനയില്‍ ഇസ്രായേലി സൈനിക പ്രവര്‍ത്തനവുമായി ഒരു ബന്ധവും കണ്ടെത്തിയില്ലെ'ന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഓറന്‍ മാര്‍മോര്‍സ്റ്റീന്‍ എക്സില്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
വീണ്ടും അക്രമം ആരംഭിച്ച സാഹചര്യത്തില്‍, പാലസ്തീന്‍ പ്രദേശത്തിനുള്ളിലെ അന്താരാഷ്ട്ര ജീവനക്കാരെ താല്‍ക്കാലികമായി കുറയ്ക്കാന്‍ യുഎന്‍ തീരുമാനം എടുത്തെന്ന് ഡുജാറിക് പറഞ്ഞു. എന്നാല്‍ 'യുഎന്‍ ഗാസ വിട്ടുപോകുന്നില്ല' എന്ന് ഡുജാറിക് ഊന്നിപ്പറഞ്ഞു. വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കണമെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അടിയന്തരമായി ആഹ്വാനം ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്