സാദിഖലി ശിഹാബ് തങ്ങൾക്കും ഹാരിസ് ബീരാൻ എം.പിക്കും ന്യൂജേഴ്‌സിയിൽ പൗര സ്വീകരണം

OCTOBER 12, 2024, 8:09 AM

ന്യൂജേഴ്‌സി: അമേരിക്കയിൽ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന ഐ.യു.എം.എൽ പൊളിറ്റിക്കൽ അഫയേഴ്‌സ് കമ്മിറ്റി ചെയർമാനും സർവ്വരാൽ ആദരിക്കപ്പെടുന്ന കേരളത്തിലെ മതസൗഹാർദ വക്താവുമായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, രാജ്യസഭാംഗവും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ ഹാരിസ് ബീരാൻ എന്നിവർക്ക് ന്യൂജേഴ്‌സിയിൽ കെ.എം.സി.സി-യു.എസ്.എയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു.

ഒക്ടോബർ 12 ശനിയാഴ്ച റോയൽ ആൽബർട്ട്‌സ് പാലസിൽ രാവിലെ 11.30 മണിക്ക് നടക്കുന്ന സ്വീകരണ യോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വൈസ് ചെയർമാൻ ജോർജ്ജ് എബ്രഹാം, ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ഫോമ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, നന്മ വൈസ് പ്രസിഡന്റ് ഡോ. സക്കീർ ഹുസൈൻ, യു.എ.ഇ-കെ.എം.സി.സി നേതാവ് അൻവർ നഹ, മുതിർന്ന പത്ര പ്രവർത്തകൻ ജോർജ് ജോസഫ്, മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി, എഴുത്തുകാരൻ ബോബി പാൽ, എം.എം.എൻ.ജെ നേതാവ് സമദ് പൊനേരി, അസ്ലം ഹമീദ്, കുഞ്ഞു പയ്യോളി, ഇംതിയാസ് അലി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിക്കും.

കൂടാതെ, ലീലാ മാരേട്ട്, തോമസ് മൊട്ടക്കൽ, ഷീലാ ശ്രീകുമാർ, ജിബി തോമസ്, മധു കൊട്ടാരക്കര, രാജു പള്ളത്ത്, തങ്കം അരവിന്ദ്, അനിൽ പുത്തൻചിറ, ഹനീഫ് എരഞ്ഞിക്കൽ, മുസ്തഫ കമാൽ, ഒമർ സിനാപ്, നിരാർ ബഷീർ, ഷൈമി ജേക്കബ് തുടങ്ങിയവരും അമേരിക്കയിലെ മറ്റു സാമൂഹ്യ സാംസ്‌കാരിക നായകരും പങ്കെടുക്കും.

vachakam
vachakam
vachakam

കെ.എം.സി.സി-യു.എസ്.എയുടെ നേതൃത്വത്തിൽ ന്യൂജേഴ്‌സിയിലെ എം.എം.എൻ.ജെയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ, യു.എ നസീർ അദ്ധ്യക്ഷത വഹിക്കും. സുൽഫിക്കർ ഹബീബ്, താഹാ മുഹമ്മദ് എന്നിവർ മോഡറേറ്റ് ചെയ്യും. കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ തിരക്കിട്ട പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന തങ്ങളും സംഘവും തിങ്കളാഴ്ച ന്യൂയോർക്കിൽ നിന്നും ഡൽഹി വഴി നാട്ടിലേക്ക് തിരിക്കും.

യു.എ നസീർ, ന്യൂയോർക്ക്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam