ഷിക്കാഗോ: കത്തോലിക്കാ സഭയിലെ ആഗോള അത്മായ മിഷനറി സംഘടനയായ ചെറുപുഷ്പ മിഷൻ ലീഗിന്റെ അമേരിക്കയിലെ ക്‌നാനായ റീജിയണൽ ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയിൽ മിഷൻലീഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഹന്ന ഓട്ടപ്പള്ളിൽ(പ്രസിഡന്റ്), ഷോൺ കണ്ടാരപ്പള്ളിൽ (വൈസ് പ്രസിഡന്റ്), അനിറ്റ നന്തികാട്ട് (സെക്രട്ടറി), ജെയ്ക്ക് കോയിത്തറ (ജോയിന്റ് സെക്രട്ടറി), റെബേക്ക മുളയാനിക്കുന്നേൽ (ട്രഷറർ),
റാം താന്നിച്ചുവട്ടിൽ (ജോയിന്റ് ട്രഷറർ) എന്നിവരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്. ആൻസി ചേലയ്ക്കൽ, ജൂബിൻ പണിക്കശ്ശേരിൽ എന്നിവരെ ഇടവക ഡയറക്ടേഴ്‌സുമായി തിരഞ്ഞെടുത്തു.
ഫാ. ബിൻസ് ചേത്തലിൽ (റീജിയൻ ഡയറക്ടർ), ഫാ. ജോബി പൂച്ചുകാട്ടിൽ (റീജിയൻ അസിറ്റന്റ് ഡയറക്ടർ), സിസ്റ്റർ സാന്ദ്രാ എസ്.വി.എം (റീജിയൻ ജോയിന്റ് ഡയറക്ടർ), സിജോയ് പറപ്പള്ളിൽ (ജനറൽ ഓർഗനൈസർ), സുജ ഇത്തിത്തറ, ഷീബാ താന്നിച്ചുവട്ടിൽ, ജോഫീസ് മെത്താനത്ത്, അനിതാ വില്ലൂത്തറ (ഓർഗനൈസർമാർ) എന്നിവരാണ് മറ്റു റീജിയണൽ എക്‌സിക്യൂട്ടീവ് അംഗങ്ങൾ.
ലിൻസ് താന്നിച്ചുവട്ടിൽ, പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്