താൻ തിരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കക്കാരെ കൊല്ലുന്ന കുടിയേറ്റക്കാർക്ക് വധശിക്ഷ നൽകുമെന്ന്  ട്രംപ്

OCTOBER 12, 2024, 5:01 PM

കൊളറാഡോ: അമേരിക്കൻ പൗരന്മാരെ കൊല്ലുന്ന ഏതൊരു കുടിയേറ്റക്കാരനും താൻ തിരഞ്ഞെടുക്കപ്പെട്ടാൽ വധശിക്ഷ നേരിടേണ്ടിവരുമെന്ന് ഡൊണാൾഡ് ട്രംപ്.
യുഎസ് പട്ടണങ്ങളും നഗരങ്ങളും 'കീഴടക്കിയതായി' അവകാശപ്പെടുന്ന അനധികൃത കുടിയേറ്റക്കാരുടെ സംഘങ്ങളെ തകർക്കാനുള്ള പദ്ധതികൾ വെളിപ്പെടുത്തിയതോടെയാണ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. 'ഏതെങ്കിലും ഒരു അമേരിക്കൻ പൗരനെയോ നിയമപാലകനെയോ കൊല്ലുന്ന ഏതൊരു കുടിയേറ്റക്കാരനും വധശിക്ഷ നൽകണമെന്ന് ഞാൻ ഇതിനാൽ ആഹ്വാനം ചെയ്യുന്നു,' കൊളറാഡോയിലെ അറോറയിൽ നടന്ന അനുയായികളുടെ റാലിയിൽ ട്രംപ് പറഞ്ഞു.

അക്രമാസക്തമായ വെനസ്വേലൻ സംഘമായ ട്രെൻ ഡി അരാഗ്വയിലെ അംഗങ്ങൾ നഗരത്തെ ഒരു 'യുദ്ധമേഖല' ആക്കി മാറ്റിയതായി മുൻ പ്രസിഡന്റ് മുമ്പ് അവകാശപ്പെട്ടിരുന്നു.
'അക്രമം' പ്രഖ്യാപിക്കാനും പൗരന്മാരല്ലാത്തവരെ നാടുകടത്താനും പ്രസിഡന്റിനെ അനുവദിക്കുന്ന 1798ലെ നിയമമായ നിയമവിരുദ്ധ ഏലിയൻസ് ആ്ര്രക് നടപ്പിലാക്കിക്കൊണ്ട് 'ഈ കാട്ടാള സംഘങ്ങളെ നീക്കം ചെയ്യുന്നത് വേഗത്തിലാക്കാനുള്ള' പദ്ധതികൾ അദ്ദേഹം പ്രഖ്യാപിച്ചു.
ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ്, ബോർഡർ പട്രോളിംഗ്, ഫെഡറൽ ലോ എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാരുടെ എലൈറ്റ് സ്‌ക്വാഡുകളെ അയയ്ക്കും, കൂടാതെ ഒരെണ്ണം പോലും ശേഷിക്കാത്തിടത്തോളം അവസാനത്തെ എല്ലാ  അനധികൃത കുടിയേറ്റ സംഘാംഗങ്ങളെയും അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്യും,' ട്രംപ് പറഞ്ഞു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമലാ ഹാരിസിനെ തോൽപ്പിക്കുമെന്ന് കരുതി അധികാരത്തിലേറിയ ആദ്യ ദിവസം തന്നെ 'എല്ലാ അനധികൃത കുടിയേറ്റ  സംഘാംഗങ്ങളെയും' നമ്മുടെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്നും 'അതിർത്തി മുദ്രവെക്കുമെന്നും' വെള്ളിയാഴ്ച സംസാരിച്ച ട്രംപ് അവകാശപ്പെട്ടു.

vachakam
vachakam
vachakam

നവംബറിൽ ഹാരിസ് വിജയിച്ചാൽ അമേരിക്ക വെനിസ്വേല ഓൺ സ്റ്റിറോയിഡ് ആയി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കൊളറാഡോയിൽ വിജയം അവകാശപ്പെടാൻ കുടിയേറ്റ പ്രശ്‌നം സഹായിക്കുമെന്ന് മുൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. 2004ൽ ജോർജ്ജ് ഡബ്ല്യു. ബുഷിന് ശേഷം സംസ്ഥാനം റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തിട്ടില്ല.

അനധികൃത കുടിയേറ്റത്തിൽ ട്രംപ് പണ്ടേ കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്. മനുഷ്യക്കടത്തുകാര് ക്കും മയക്കുമരുന്ന് കടത്തുകാര് ക്കും ഓട്ടോമാറ്റിക് വധശിക്ഷ നടപ്പാക്കാന് ശ്രമിക്കുമെന്ന് ഈ വര് ഷം ആദ്യം അദ്ദേഹം പറഞ്ഞു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam