ഷിക്കാഗോ: ഫോമ സെൻട്രൽ റീജിയൺ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോൺസൺ കണ്ണൂക്കാടന്റെ അധ്യക്ഷതയിൽ ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ നടത്തപ്പെട്ട യോഗത്തിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള ഫോമ സെൻട്രൽ റീജിയൺ കമ്മിറ്റി മെമ്പേഴ്‌സിനെ തിരഞ്ഞെടുത്തു , തിരഞ്ഞെടുക്കപ്പെട്ട റീജിയണൽ ഭാരവാഹികളും, ഫോമായുടെ നാഷണൽ ഭാരവാഹികളും, ഫോമയെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്ന എല്ലാ അംഗ സംഘടനകളുടെ പ്രതിനിധികളും ഷിക്കാഗോയിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഒട്ടനവധി വ്യക്തിത്വങ്ങളും യോഗത്തിൽ പങ്കെടുത്തു.
പ്രസ്തുത യോഗത്തിൽ ഫോമ സെൻട്രൽ റീജന്റെ പ്രവർത്തന ഉദ്ഘാടനം നവംബർ 17-ാതീയതി ആറുമണിക്ക് ഷിക്കാഗോ സെൻമേരിസ് ക്‌നാനായ കാത്തലിക് ചർച് ഹാളിൽ നടത്തുന്നതിന് തീരുമാനിക്കുകയും എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ ഫോമയുടെ എല്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സും നാഷണൽ കമ്മറ്റി മെമ്പേഴ്‌സും പങ്കെടുക്കുന്നതായിരിക്കും.
ഫോമ സെൻട്രൽ റീജണൽ ചെയർമാനായി ആന്റോ കവലക്കലിനെയും സെക്രട്ടറിയായി അച്ചൻകുഞ്ഞ് മാത്യുവിനെയും ട്രഷററായി രാജൻ തലവടിയേയും വൈസ് ചെയർമാനായി രഞ്ജൻ എബ്രഹാമിനെയും ജോയിൻ സെക്രട്ടറിയായി ഡോ. ജീൻ പുത്തൻപുരക്കലിനെയും ജോയിൻ ട്രഷററായി ജോർജ് മാത്യുവിനെയും തിരഞ്ഞെടുത്തു റീജണൽ കോർഡിനേറ്റേഴ്‌സായി സാബു കട്ടപ്പുറത്തിനെയും മനോജ് പ്രഭുവിനെയും, റീജണൽ പബ്ലിക് റിലേഷൻ ചെയർമാനായി ജോൺ പാട്ടപതിയേയും, അഡൈ്വസറി കൗൺസിൽ ചെയർമാനായി സ്റ്റീഫൻ കിഴക്കേക്കുറ്റ്, വൈസ് ചെയർമാനായി സണ്ണി വള്ളിക്കളം, കമ്മിറ്റി മെമ്പറായി ആഷ്‌ലി ജോർജ് എന്നിവരെയും പൊളിറ്റിക്കൽ കമ്മിറ്റി ചെയർമാനായി റോയ് മുളങ്കുന്നത്തേയും തിരഞ്ഞെടുത്തു . കമ്മ്യൂണിറ്റി അഫയേഴ്‌സ് ചെയർപേഴ്‌സണായി മേഴ്‌സി കുര്യാക്കോസിനെയും കോഡിനേറ്ററായി അറ്റോണി ടീന തോമസിനെയും, സീനിയേഴ്‌സ് ഫോറം ചെയർമാനായി ജോർജ് ജോസഫ് കൊട്ടുകാപള്ളിയെയും കോർഡിനേറ്റേഴ്‌സായി റോയ് നെടുങ്കോട്ടിലിനെയും തിരഞ്ഞെടുത്തു , വർഗീസ് തോമസിനെയും ഫണ്ട് റേസിംഗ് ചെയർമാൻമാരായി വിനു മാമൂട്ടിൽ, മനോജ് അച്ചേട്ട്, ജിജി പി. സാം എന്നിവരെ പ്രസിഡന്റ് നോമിനേറ്റ് ചെയ്തു .
വുമൺസ് ഫോറം ചെയർപേഴ്‌സണായി ഡോ. റോസ് വടകരയും വൈചെയർപേഴ്‌സണായി ഡോക്ടർ സിബിൾ ഫിലിപ്പിനെയും സെക്രട്ടറിയായി ശാന്തി ജയ്‌സനേയും ജോയിൻ സെക്രട്ടറിയായി ലിന്റ ജോസ്, ട്രഷററായി ജോയ്‌സി ചെറിയാൻ, ജോയിന്റ് ട്രഷറർ ലിസി ഇൻഡിക്കുഴിഎന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
വുമൺസ് ഫോറം കോർഡിനേറ്ററായി ആഗ്നസ് തെങ്ങുമൂട്ടിലിനെയും, സെൻട്രൽ റീജിയൻ കൾച്ചർ കമ്മിറ്റി ചെയർപേഴ്‌സണായി സാറ അനിലിനെയും, കോ-ചെയറായി ഷന മോഹൻ, വുമൺസ് കൾച്ചറൽ കമ്മിറ്റി കോർഡിനേറ്ററായി ഷൈനി ഹരിദാസ്, വുമൺസ് കമ്മിറ്റി മെമ്പേഴ്‌സായി ഫിലോമിന കുരിശിങ്കൽ, ബീന ജോർജ്, ഡെൽസി മാത്യു, ജിനു ജോസ്, ജിൽബി സുഭാഷ്, സിനിൽ ഫിലിപ്പ്, ശ്രീജ നിഷാന്ത് എന്നിവരെയും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.
പ്രസ്തുത യോഗത്തിൽ യൂത്ത് കോർഡിനേറ്ററായി ഡേവിഡ് ജോസഫ്, കാൽവിൻ കവലക്കൽ, സി.ജെ. മാത്യു , ഡയാന സ്‌കറിയ, ജോർലി തരിയത്ത് എന്നിവരെയും തെരഞ്ഞെടുത്തു. സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു എംസി ആയി പ്രവർത്തിക്കുകയും ചെയർമാൻ ആന്റോ കവലക്കൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
അച്ചൻകുഞ്ഞ് മാത്യു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്