രാജ്യവ്യാപക ഓപ്പറേഷനിൽ 5 മാസം പ്രായമുള്ള ഒരു കുഞ്ഞും ഉൾപ്പെടെ, കാണാതായ 200 കുട്ടികളെ കണ്ടെത്തി

JULY 3, 2024, 12:38 PM

വാഷിംഗ്ടൺ: യുഎസ് മാർഷൽമാർ ആറാഴ്ചത്തെ ഓപ്പറേഷനിൽ കാണാതായ 200 കുട്ടികളെ കണ്ടെത്തി. 200 കുട്ടികളിൽ 123 പേരെ അപകടകരമായ അവസ്ഥയിലാണ് കണ്ടെത്തിയത്. കണ്ടെത്തിയ ഏറ്റവും ഇളയ കുട്ടിക്ക് 5 മാസം പ്രായമുണ്ടെന്ന് യുഎസ് മാർഷൽസ് പറഞ്ഞു. 

രാജ്യവ്യാപകമായി നടത്തിയ ഓപ്പറേഷനിൽ ലൈംഗിക ചൂഷണത്തിനും ലൈംഗികാതിക്രമത്തിനും ഇരയായവരും ദുരുപയോഗം ചെയ്യപ്പെട്ട കുട്ടികളും ഒളിച്ചോടിയവരുമടക്കം 200 കുട്ടികളെ കണ്ടെത്തി, നീതിന്യായ വകുപ്പ് ജൂലൈ 1 ന് പ്രഖ്യാപിച്ചു.

മെയ് 20 നും ജൂൺ 24 നും ഇടയിൽ ആറാഴ്ചത്തെ 'ഓപ്പറേഷൻ വി വിൽ ഫൈൻഡ് യു 2' കാമ്പെയ്‌നിനിടെയാണ് ഈ കണ്ടെത്തൽ  ദേശീയ കേന്ദ്രവുമായി ചേർന്ന് ഇത് രണ്ടാം തവണയാണ് യുഎസ് മാർഷലുകൾ ഇത്തരമൊരു ഓപ്പറേഷൻ നടത്തുന്നതെന്ന് യു.എസ്. മാർഷൽസ് സർവീസ് ഡയറക്ടർ റൊണാൾഡ് എൽ. ഡേവിസ് പറഞ്ഞു.

vachakam
vachakam
vachakam

കാണാതായ കുട്ടികളെ കണ്ടെത്തുന്നത് സേവനത്തിന്റെ 'മുൻഗണനകളിൽ' ഒന്നാണ്. 'യുഎസ് മാർഷൽസ് സർവീസിന്റെ ഏറ്റവും പവിത്രമായ ദൗത്യങ്ങളിലൊന്ന് നമ്മുടെ രാജ്യത്തെ കാണാതായ കുട്ടികളെ കണ്ടെത്തി വീണ്ടെടുക്കുക എന്നതാണ്,' അദ്ദേഹം പറഞ്ഞു.

പി.പി. ചെറിയാൻ


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam