ട്രെയിനിലേക്ക് ഇഷ്ടികയേറ്; യാത്രക്കാരന് പരിക്ക്

JULY 5, 2024, 9:04 PM

കുറ്റിപ്പുറം: ഓടുന്ന ട്രെയിനിലേക്ക് അജ്ഞാതന്‍ എറിഞ്ഞ ഇഷ്ടിക കൊണ്ട് യാത്രക്കാരന് പരിക്ക്. ചാവക്കാട് എടക്കഴിയൂര്‍ രായംമരക്കാര്‍ വീട്ടില്‍ ഷറഫുദീന്‍ മുസ്‌ലിയാര്‍ (43) ക്കാണ് പരിക്കേറ്റത്.

എഗ്മോര്‍-മംഗളൂരു ട്രെയിനില്‍വച്ചാണ് സംഭവം.കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍നിന്നാണ് ഷറഫുദീൻ ട്രെയിനില്‍ കയറിയത്.

തുടർന്ന് യാത്രയ്ക്കിടെ ആരോ ഇഷ്ടിക കൊണ്ട് ട്രെയിനിനു നേരേ എറിയുകയായിരുന്നു. ജനലിനടുത്തുള്ള സീറ്റിലാണ് ഷറഫുദീന്‍ ഇരുന്നിരുന്നത്.

vachakam
vachakam
vachakam

തുടർന്ന് ഇഷ്ടിക ജനലിലൂടെ ഇയാളുടെ ശരീരത്തിലേക്ക് വന്ന് വീഴുകയായിരുന്നു. സംഭവത്തില്‍ ആർപിഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam