നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്; അന്വേഷണത്തിന് ഉത്തരവ്

JULY 8, 2024, 7:32 PM

വയനാട്: രൂപമാറ്റം വരുത്തിയ ജീപ്പില്‍ മോട്ടോര്‍‌ വാഹന നിയമങ്ങള്‍ ലംഘിച്ച്‌ ആകാശ് തില്ലങ്കേരി നടത്തിയ യാത്രയെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് ആര്‍ടിഒ.

നമ്ബർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്രയുടെ ദൃശ്യങ്ങള്‍ ആകാശ് തില്ലങ്കേരി തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

വയനാട് പനമരം ടൗണിലായിരുന്നു ജീപ്പ് സവാരി. പ്രഥമദൃഷ്ട്യാ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടെന്നും നടപടിയുണ്ടാകുമെന്നും ആര്‍ടിഒ വ്യക്തമാക്കി. എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഓയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

vachakam
vachakam
vachakam

ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരി നിയമംലംഘിച്ച്‌ നടത്തിയ ജീപ്പ് യാത്രക്കെതിരെ പനമരം ആർടിഓയ്ക്ക് യൂത്ത് കോണ്‍ഗ്രസ്‌ പരാതി നല്‍കിയിരുന്നു. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്‌ നേതാവ് ഫർസീൻ മജീദാണ് പരാതിക്കാരൻ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam