സാമ്പാറില്‍ പ്ലാസ്റ്റിക് കവർ; 'കുഴപ്പമില്ല പ്‌ളാസ്റ്റിക് സഞ്ചിയല്ലേ' എന്ന് മറുപടി; ഹോട്ടലിന് എട്ടിന്റെ പണി നൽകി അധികൃതർ 

JULY 8, 2024, 10:40 PM

കോഴിക്കോട്: ഊണ് കഴിക്കുന്നതിനിടെ സാമ്പാറില്‍ പ്ലാസ്റ്റിക് കവർ കണ്ടെത്തിയ ഹോട്ടല്‍ പൂട്ടിച്ച്‌ ആരോഗ്യ വകുപ്പ്. കോഴിക്കോട് പുറമേരിയില്‍ ഊണിനൊപ്പം വിളമ്പിയ സാമ്പാറിലാണ് പ്ലാസ്റ്റിക് കവർ കണ്ടത്. തുടർന്ന് കവർ കിട്ടിയ വിവരം അറിയിച്ചപ്പോള്‍, കടയിലെ ജീവനക്കാരന്‍ 'കുഴപ്പമില്ല പ്‌ളാസ്റ്റിക് സഞ്ചിയല്ലേ' എന്ന മറുപടിയാണ് നല്‍കിയത് എന്നാണ് ഉപഭോഗ്താവ് പറയുന്നത്.

തുടർന്ന് ഊണ് കഴിക്കാനെത്തിയ ആൾ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലാണ്. കറിയില്‍ പ്ലാസ്റ്റിക് കണ്ടെത്തിയത് പ്രശ്‌നമില്ലെന്ന നിലപാടിലായിരുന്നു കട ഉടമകൾ. ഭക്ഷണം കഴിക്കാനെത്തിയ ആള്‍ പരാതി പറയുമ്പോള്‍ അവിടെ ഉള്ളവര്‍ ചിരിക്കുന്നതും വീഡിയോയിൽ കാണാം.

തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ആണ് ഊണില്‍ നിന്ന് പ്ലാസ്റ്റിക് സഞ്ചി കണ്ടെടുത്ത് ഹോട്ടല്‍ പൂട്ടിച്ചത്. സ്ഥാപനത്തിന് പിഴ ചുമത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam