സപ്ലൈകോ സിഎംഡി സ്ഥാനത്തുനിന്നു ശ്രീറാം വെങ്കിട്ടരാമനെ മാറ്റി

JULY 8, 2024, 7:52 PM

തിരുവനന്തപുരം∙ സപ്ലൈകോ സിഎംഡി സ്ഥാനത്തുനിന്നു ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. ശ്രീറാമിനു പകരം നൂഹിനെ സപ്ലൈകോ സിഎംഡിയാക്കി. 

ശ്രീറാമിനു പുതിയ നിയമനം നൽകിയിട്ടില്ല. കെടി‍ഡിസി എംഡിയും ആരോഗ്യ–കുടുംബക്ഷേമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുമായ ശിഖ സുരേന്ദ്രനാണു പുതിയ ടൂറിസം ഡയറക്ടർ. കെടിഡിസി എംഡി സ്ഥാനവും വഹിക്കും.

എറണാകുളം ജില്ലാ വികസന കമ്മിഷണർ എം.എസ്.മാധവിക്കുട്ടിയെ ആരോഗ്യ–കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാക്കി. 

vachakam
vachakam
vachakam

ഫോർട്ട് കൊച്ചി സബ് കലക്ടർ കെ.മീരയ്ക്കാണ് എറണാകുളം ജില്ലാ വികസന കമ്മിഷണറുടെ അധിക ചുമതല. കൊച്ചി‍ൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സിഇഒ ഷാജി വി.നായർക്കു വൈറ്റില മൊബിലിറ്റി ഹബ് എംഡിയുടെ അധികച്ചുമതല നൽകി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam