മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

JULY 8, 2024, 4:57 PM

കൊച്ചി: എസ്എൻഡിപി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന്കേസ് അന്വേഷിക്കുന്ന വിജിലൻസ് എസ്പിയോട് ഹൈക്കോടതി നിർദ്ദേശിച്ചു.

എസ്എൻഡിപി യൂണിയൻ ശാഖകള്‍ വഴി നടത്തിയ മൈക്രോ ഫിനാൻസ് തട്ടിപ്പില്‍ 15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്ന് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ് പരാതി നൽകിയിരുന്നത്.പിന്നാലെ സംസ്ഥാനത്തുടനീളം 124 കേസുകളാണ് വിജിലൻസ് അന്വേഷിച്ചത്.

ബിഡിജെഎസ് ബിജെപിക്കൊപ്പം ചേർന്നതോടെ വെള്ളപ്പള്ളിക്കെതിരെ സിപിഎം ആരോപണം കടുപ്പിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിൻെറ സമയത്താണ് സംസ്ഥാന വ്യാപക അന്വേഷണം തുടങ്ങിയത്. എന്നാൽ വെള്ളാപ്പള്ളി ഇടത് സർക്കാറിന് അനുകൂല നിലപാടിലേക്ക് മാറിയതോടെയാണ് അന്വേഷണത്തിൻറെ സ്വഭാവവും മാറിയത്.

vachakam
vachakam
vachakam

അന്വേഷണം നടക്കുന്നതിനിടെ എല്ലാ ശാഖകളിൽ നിന്നും പണം തിരികെ അടച്ചു വിജിലൻസ് അന്വേഷണത്തിൽ നിന്നും എസ്എൻഡിപി യോഗം തലയൂരി. സാമ്പത്തിക നഷ്ടം വന്നില്ലെന്ന് ചൂണ്ടികാട്ടി ഇതോടെ വിജിലൻസും പിന്നോട്ടുപോയി. ഈ കേസിലാണ് അന്വേഷണം വേഗം പൂര്‍ത്തിയാക്കാൻ കോടതി നിര്‍ദ്ദേശം നൽകിയത്.

ഏറെ വിവാദമുണ്ടാക്കിയ കേസിൽ വിജിലൻസ് അന്വേഷണം കോടതി മേൽനോട്ടത്തിലാണ് നടക്കുന്നത്. ഇതുവരെ നടത്തിയ അന്വേഷണ പുരോഗതിയുടെ റിപ്പോർട്ട് വിജിലൻസ് എസ്പി വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളുടെയും അന്വേഷണം ഒരുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയത്.

വെള്ളാപ്പള്ളി നടേശനും ഡോക്ടർ എം.എൻ സോമനും ഒന്നും രണ്ടും പ്രതികളായ കേസിലെ മൂന്നാം പ്രതി എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ മഹേശനെ 2020 ജൂൺ നാലിന് യൂണിയൻ ഓഫീസിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.

vachakam
vachakam
vachakam

 

ENGLISH SUMMARY: Kerala HC On SNDP Micro finance case

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam