കേരളാ ബാങ്കിന്റെ റേറ്റിങ് റിസർവ് ബാങ്ക് മാറ്റിയിട്ടില്ല, വായ്‌പ നൽകുന്നതിന് തടസ്സമില്ല; മന്ത്രി വാസവൻ

JULY 8, 2024, 7:39 PM

തിരുവനന്തപുരം∙ കേരള ബാങ്കിന്റെ റേറ്റിങ്ങിനു റിസർവ് ബാങ്ക് മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് മന്ത്രി വി.എൻ. വാസവൻ. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

കേരള ബാങ്കിന്റെ റേറ്റിങ്ങിൽ നബാർഡാണ് മാറ്റം വരുത്തിയത്. 2022-23 സാമ്പത്തിക വർഷത്തെ നബാർഡിന്റെ വാർഷിക പരിശോധനയുമായി ബന്ധപ്പെട്ട സാധാരണ നടപടിക്രമം മാത്രമാണ് കേരള ബാങ്കിന്റെ റേറ്റിങ്ങിൽ നബാർഡ് വരുത്തിയിട്ടുളള മാറ്റം. 

ഈ റേറ്റിങ് വ്യത്യാസം 25 ലക്ഷത്തിൽ അധികം വരുന്ന വ്യക്തിഗത വായ്‌പകളെ മാത്രമേ ബാധിക്കുകയുള്ളൂ. നിലവിൽ ഇത്തരം വായ്‌പകൾ ബാങ്ക് നൽകിയിട്ടുള്ള ആകെ വായ്‌പയുടെ 3 ശതമാനം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

നബാർഡിന്റെ റേറ്റിങ് മാറ്റം പ്രാഥമിക കാർഷിക വായ്‌പ സഹകരണ സംഘങ്ങൾക്കും ഇതര സംഘങ്ങൾക്കും കേരളാ ബാങ്കിൽ നിന്നും വായ്‌പ നൽകുന്നതിന് ഒരു വിധത്തിലും തടസ്സമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

സംഘങ്ങൾക്ക് നൽകി വരുന്ന കാർഷിക വായ്‌പ, സംഘാഗംങ്ങൾക്കുളള മറ്റ് വായ്‌പകൾ, പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങൾക്ക് നൽകുന്ന വായ്‌പകൾ, സംഘങ്ങൾക്കുളള ഓവർ ഡ്രാഫ്റ്റ് വായ്‌പകൾ, വ്യക്തികൾക്കുള്ള ഭവന വായ്‌പകൾ തുടങ്ങിയവയെ ഒന്നും റേറ്റിങ് മാറിയത് നിലവിൽ ബാധിക്കില്ല.

 തുടർന്നും മേൽപ്പറഞ്ഞ വായ്‌പകൾ അനുസ്യൂതം നൽകുന്നതിൽ യാതൊരു തടസവും ഉണ്ടായിട്ടില്ല. ചെറുകിട സംരംഭ വായ്‌പയ്ക്ക് നിലവിൽ നൽകി വരുന്ന വായ്പാ തോതനുസരിച്ച് വായ്‌പ നൽകുന്നതിനും കാര്യമായ തടസം ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam