സര്‍ക്കാര്‍ മെഡി. കോളജിലെ ചികിത്സയ്ക്ക് ധനമന്ത്രിക്ക് ചെലവായത് 1.91 ലക്ഷം; തുക അനുവദിച്ചു

JULY 8, 2024, 6:51 PM

കൊച്ചി:ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ചു. 1,91,601 രൂപയാണ് അനുവദിച്ചത്. ഈ മാസം 5നാണ് തുക അനുവദിച്ച്‌ പൊതുഭരണവകുപ്പില്‍ നിന്നും ഉത്തരവ് ഇറങ്ങിയത്.

ഹൃദ്രോഗ ചികിത്സയ്‌ക്കായാണ് ധനമന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെയ് 13ന് പ്രവേശിപ്പിച്ച ശേഷം ഒരൊറ്റ ദിവസത്തെ ചികിത്സയാണ് അദ്ദേഹത്തിന് നല്‍കിയത്.

ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കിയെന്നും സൂചനയുണ്ടായിരുന്നു.ആശുപത്രി വിട്ടിറങ്ങിയ ഉടന്‍ തന്നെ മെയ് 17ന് ചികിത്സയ്ക്ക് ചെലവായ തുക നല്‍കണമെന്ന് ബാലഗോപാല്‍ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി.

vachakam
vachakam
vachakam

മന്ത്രിമാരുടെയും കുടുംബത്തിന്‍റെയും ചികിത്സയ്ക്ക് സർക്കാർ ഖജനാവില്‍ നിന്ന് പണം അനുവദിക്കാമെന്നാണ് ചട്ടം. ഇതനുസരിച്ചാണ് ബാലഗോപാലിനും തുക അനുവദിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam