ആലപ്പുഴ: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവേ ഓടി രക്ഷപ്പെട്ട യുവാവിനെ പൊലീസ് പിടികൂടി.വിഷ്ണു ഉല്ലാസ് എന്നയാളിനെയാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങി മൂന്നാം ദിവസം പിടിയിലാകുന്നത്.
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു കഴിഞ്ഞ ദിവസം സംഭവം ഉണ്ടായത്.രാമങ്കരി കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരത്ത് നിന്ന് കൊണ്ട് വന്ന പ്രതി മൂത്രമൊഴിക്കാൻ റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ കയറി. പിന്നാലെ ശുചി മുറിയിലെ ജനാല വഴി ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് പൊലീസ് പ്രതിക്ക് വേണ്ടി വ്യാപകമായി അന്വേഷണം നടത്തിവരികയായിരുന്നു. മൂന്നു ദിവസം നീണ്ട അന്വേഷണത്തിനൊടുവിൽ പുന്നപ്രയിലെ ഒഴിഞ്ഞ വീടിന്റെ ടെറസിൽ നിന്നാണ് വിഷ്ണുവിനെ പിടികൂടിയത്.
ENGLISH SUMMARY: Police Captured man who escaped from custody
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്