'നിങ്ങള്‍ പാലക്കാട് തന്നോളൂ, കേരളം ഞങ്ങളിങ്ങെടുക്കും'

JULY 5, 2024, 7:49 PM

പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജയിക്കാന്‍ കഴിയുന്നവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 

യോഗ്യരായ സ്ഥാനാര്‍ത്ഥികള്‍ പാലക്കാടും ചേലക്കരയിലും വയനാട്ടിലും വരണം. 'നിങ്ങള്‍ പാലക്കാട് തന്നോളൂ, കേരളം ഞങ്ങള്‍ ഇങ്ങെടുക്കും. ട്രോളുകള്‍ വന്നാല്‍ ബിജെപി വിജയിക്കും.

അടുത്ത തിരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു സെമി ഫൈനലാണ് ഈ ഉപതിരഞ്ഞെടുപ്പ്. തദ്ദേശ തിരഞ്ഞെടുപ്പിലും നേട്ടം ഉണ്ടാക്കണം', സുരേഷ് ഗോപി പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം, പ്രകാശ് ജാവദേക്കർ ബിജെപിയുടെ കേരളത്തിലെ പ്രഭാരിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടിയുടെ മികച്ച പ്രകടനം കണക്കിലെടുത്താണ് തീരുമാനമെന്നാണ് റിപ്പോർട്ട്.

വി മുരളീധരൻ ദേശീയ നേതൃത്വത്തിലേക്ക് മടങ്ങി. ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സംയുക്ത ചുമതലയാണ് വി മുരളീധരന് നൽകിയിരിക്കുന്നത്. മേഘാലയയുടെയും നാഗാലാൻഡിൻ്റെയും ചുമതലയായി അനിൽ ആൻ്റണിയെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ നിയമിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam