സ്റ്റാറ്റസിൽ മറ്റാർക്കും കാണാതെ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; വൻ അപ്‌ഡേറ്റുമായി വാട്സ്ആപ്പ്

APRIL 4, 2024, 11:38 AM

ഏറ്റവും കൂടുതൽ ആളുകൾ ജനപ്രിയമായ മെസേജിങ് ആപ്പാണ് വാട്സ്ആപ്പ്. ഇടയ്ക്കിടെ മികച്ച ഫീച്ചറുകൾ കൊണ്ട് ഉപഭോക്താക്കളെ അതിശയിപ്പിക്കാറുണ്ട് വാട്സ്ആപ്പ്. ഇപ്പോൾ പുതിയ ഒരു  അപ്ഡേറ്റ് എത്തിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. 

സ്റ്റാറ്റിസിലാണ് പുതിയ അപ്ഡേഷൻ എത്തുന്നത്. ഇൻസ്റ്റാ​ഗ്രാമിൽ സ്റ്റോറിയിൽ സുഹൃത്തുക്കളെ ​ടാ​ഗ് ചെയ്യുന്നപോലെ വാട്സ്ആപ്പ് സ്റ്റാറ്റസിലും ഈ ഫീച്ചർ എത്തിക്കാനാണ് മെറ്റയുടെ നീക്കം എന്നാണ് പുറത്തു വരുന്ന വിവരം. 

ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ മറ്റുള്ളവരെ സ്വകാര്യമായി ടാഗ് ചെയ്തുകൊണ്ട് സംവദിക്കാൻ കഴിയുന്ന ഒരു പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് എത്തിക്കാനൊരുങ്ങുന്നത്. ഈ ഫീച്ചർ എത്തുന്നതോടെ സ്റ്റാറ്റസുകളിൽ നിങ്ങൾക്ക് ഇഷ്ടമുള്ളവരെ ടാ​ഗ് ചെയ്യാൻ കഴിയും. എന്നാൽ ഇത് മാറ്റാർക്കും കാണാൻ കഴിയുകയും ഇല്ല. നിങ്ങൾ ടാ​ഗ് ചെയ്തിരിക്കുന്ന ആൾക്ക് മാത്രമാണ് ഇത് കാണാൻ കഴിയുക. സ്റ്റാറ്റസ് അപ്ഡേറ്റിൽ മറ്റുചില ഫീച്ചറുകളും വാട്സ്ആപ്പ് എത്തിക്കും. ഇപ്പോഴുള്ള 30 സെക്കൻഡ‍് ദൈർഘ്യം ഒരു മിനിറ്റാക്കി ഉയർത്താനുള്ള നീക്കത്തിലാണ് ഇപ്പോൾ മെറ്റ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam