ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്‌ഫോമാണ് വാട്ട്‌സ്ആപ്പ്. നിരവധി അപ്‌ഡേറ്റുകൾ ഈയിടെയായി വാട്ട്‌സ്ആപ്പ് കൊണ്ടുവരുന്നുണ്ട്. വാട്ട്‌സ്ആപ്പിൽ എച്ച്ഡി നിലവാരത്തില്‍ ഫോട്ടോകള്‍ അയയ്ക്കാനുള്ള സൗകര്യവും അടുത്തിടെ വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. പുതിയ അപ്‌ഡേറ്റില്‍ ഉപയോക്താക്കള്‍ക്ക് എച്ച്ഡി (2000×3000 പിക്സല്‍) അല്ലെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് (1365×2048 പിക്സല്‍) നിലവാരത്തില്‍ ഫോട്ടോകള്‍ അയയ്ക്കാന്‍ കഴിയും.
വാട്‌സ്ആപ്പില്‍ ക്രോപ് ടൂളിനടുത്തായാണ് ഒരു ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ ഫോട്ടോയിലും ഈ സംവിധാനം മാറ്റാനാവും. കണക്റ്റിവിറ്റി അനുസരിച്ച് സ്റ്റാന്‍ഡേര്‍ഡ് പതിപ്പായി നിലനിര്‍ത്താനോ എച്ചിഡിയിലേക്ക് മാറ്റാനും ഓരോ ഫോട്ടോയും അനുസരിച്ച് തീരുമാനിക്കാം. കൂടാതെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിച്ചു ചിത്രങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ട്.
എന്നിരുന്നാലും, ഇത് കൂടുതൽ ഇൻ്റർനെറ്റ് ഉപയോഗത്തിനും വലിപ്പവും കുറഞ്ഞ കംപ്രഷനും കാരണം കൈമാറ്റത്തിന് കൂടുതൽ സമയമെടുത്തേക്കാം. അതിനാൽ, വീഡിയോകളും ചിത്രങ്ങളും ഡിഫോൾട്ടായി എച്ച്ഡി നിലവാരത്തിൽ അയയ്‌ക്കാൻ ഒരു മാർഗമുണ്ട്. എങ്ങനെയെന്ന് നോക്കാം.
എച്ച്ഡി ഫോട്ടോയും വീഡിയോയും ഡിഫോൾട്ടായി എങ്ങനെ അയയ്ക്കാം?
ഘട്ടം 1: നിങ്ങളുടെ ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് സ്മാർട്ട്ഫോണിൽ വാട്ട്‌സ്ആപ്പ്തുറക്കുക
ഘട്ടം 2: ആപ്പിനുള്ളിലെ 'ക്രമീകരണങ്ങൾ' പേജിലേക്ക് പോകുക
ഘട്ടം 2: 'സ്റ്റോറേജും ഡാറ്റയും' ഓപ്‌ഷൻ തുറന്ന് 'മീഡിയ അപ്‌ലോഡ് നിലവാരം' തിരഞ്ഞെടുക്കുക
ഘട്ടം 3: എച്ച് ഡി നിലവാരം' തിരഞ്ഞെടുത്ത് 'സേവ് ' അമർത്തുക
എച്ച് ഡി നിലവാരമുള്ള മീഡിയ സാധാരണ നിലവാരത്തേക്കാൾ ആറിരട്ടി വലുതായിരിക്കുമെന്ന് ശ്രദ്ധിക്കുക. അതിനാൽ, നിങ്ങൾ മൊബൈൽ ഡാറ്റ ഉപയോഗിക്കുകയാണെങ്കിൽ, ഡാറ്റ സംരക്ഷിക്കുന്നതിന് പതിപ്പ് സ്റ്റാൻഡേർഡായി നിലനിർത്തണം. വൈ ഫൈ ഉപയോക്താക്കൾക്ക്,എച്ച് ഡി ഗുണനിലവാര കൈമാറ്റ പ്രക്രിയയെക്കുറിച്ച് വിഷമിക്കേണ്ടതില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്