ലോകത്തെ ആദ്യത്തെ ശരിയായ 'ജനറല്‍ എഐ ഏജന്റ്’ എന്ന അവകാശവാദവുമായി പുതിയ പ്ലാറ്റ്‌ഫോം മാനുസ്. ജനറല്‍ എഐ അസിസ്റ്റന്റ്‌സ് ബെഞ്ച്മാര്‍ക്ക് പ്രകാരം ഓപ്പണ്‍എഐയുടെ ഏറ്റവും ശക്തിയുറ്റ മോഡലായ ഡീപ്‌റീസേര്‍ച്ചിനെക്കാളും മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ളതാണ് ഏജന്റ് എന്ന് മാനുസിനു പിന്നിലുള്ളവര്‍ അവകാശപ്പെട്ടു.
മാനുസിന് പിന്നിലും ‘മോണി’ക്ക എന്നു പേരുള്ള ഒരു ചൈനീസ് സ്റ്റാര്‍ട്ട്-അപ് കമ്പനിയാണ് പ്രവര്‍ത്തിക്കുന്നത്.പ്രഹേളികകള്‍ക്കു പോലും തത്സമയം ഉത്തരംകാണാനുള്ള ശേഷിയാണ് മാനുസിനെ വേറിട്ടതാക്കുന്നത്.
നിലവില്‍ മാനുസ് എഐ ഏജന്റ് ഒരു വെബ് പ്രിവ്യു മാത്രമായാണ് ലഭ്യമാക്കിയിരിക്കുന്നത്. പടിപടിയായി ഒരു വെബ്‌സൈറ്റ് സൃഷ്ടിച്ചെടുക്കുക തുടങ്ങിയ പ്രായോഗിക കാര്യങ്ങളും അതിന് നിര്‍വ്വഹിക്കാനാകു൦
ചിന്തിക്കുന്ന കാര്യത്തിലും, പ്ലാനിങ്ങിലും, ടാസ്‌കുകള്‍ സ്വതന്ത്രമായി എക്‌സിക്യൂട്ട് ചെയ്യുന്നതിലും, മുഴുവന്‍ ഫലങ്ങളും നല്‍കുന്ന കാര്യത്തിലും മാനുസ് മികവു പുലര്‍ത്തുന്നു എന്നാണ് ഇതിന്റെ ആദ്യ വിലയിരുത്തല്‍.
ഒരു രാജ്യത്തേക്ക് സഞ്ചാരം നടത്താനായി ഒരു യാത്രാകാര്യക്രമം തയാറാക്കാനോ, സ്‌കൂള്‍ അധ്യാപകര്‍ക്ക് പാഠ്യഭാഗങ്ങള്‍ മുന്‍കൂട്ടി തയാറാക്കാന്‍ സഹായിക്കാനോ, വിവിധ ഇന്‍ഷ്വറന്‍സ് പോളിസികള്‍ വിശകലനം ചെയ്ത ശേഷം ഏത് എടുക്കണമെന്ന് തീരുമാനിക്കാന്‍ സഹായിക്കാനോ ഒക്കെ മാനുസിന് അതിന്റെ എതിരാളികളെക്കാള്‍ ഭേദപ്പെട്ട രീതിയില്‍ സാധിക്കുമെന്ന് കരുതുന്നു.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് എത്തി ടെക് ലോകത്തെ അത്ഭുതപ്പെടുത്തിയ ഡീപ്‌സീക്കിനും, വര്‍ഷങ്ങളായി ഏറ്റവും ആശ്രയിക്കാവുന്ന എഐ പ്ലാറ്റ്‌ഫോമുകളിലൊന്നായി പേരെടുത്ത ചാറ്റ്ജിപിറ്റിക്കും അപ്പുറത്തായിരിക്കാം ഇതിന്റെ വമ്പൻ പ്രകടനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്