ആൻഡ്രോയിഡ് ഫോണുകളിലും ഡെസ്‌ക്‌ടോപ്പുകളിലും ഗൂഗിൾ ക്രോം വളരെ ജനപ്രിയമാണ്. ഏത് ഡിവൈസിലായാലും ബ്രൗസിങ് ഹിസ്റ്ററിയും ബുക്മാർക്കും അനായാസമായി ഒത്തുപോകാനുള്ള കഴിവ് തന്നെയാണ് അതിന് പ്രധാന കാരണം.
ക്രോമിന്റെ പ്രധാന പോരായ്മ അത് കൂടുതൽ മെമ്മറി ഉപയോഗിക്കുന്നു എന്നതാണ്. ഇത് വേഗത കുറയാൻ കാരണമാകും. നിങ്ങൾ മറ്റൊരു ബ്രൗസറിലേക്ക് മാറുകയാണെങ്കിൽ ക്രോസ്-ഡിവൈസ് സിങ്കിംഗ് ഒരു പ്രശ്‌നമാകാം. എന്നാൽ ക്രോമിന്റെ പ്രകടനം മെച്ചപ്പെടുത്താനുള്ള വഴികളുണ്ട്.
ഇന്റർനെറ്റ് വേഗത
നിങ്ങളുടെ ഇന്റർനെറ്റ് വേഗത പരിശോധിക്കുക. നിങ്ങളുടെ വെബ്‌പേജ് മന്ദഗതിയിലാണെങ്കിൽ, അത് ഒരു DNS പ്രശ്‌നമായിരിക്കാം. വേഗത പരിശോധിക്കുന്ന സൈറ്റുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് പരിശോധിക്കാം.
വിപിഎൻ
ബ്രൗസിംഗ് വേഗത കുറയാനുള്ള മറ്റൊരു കാരണം VPN ആണ്. ഏതെങ്കിലും ഡെസ്ക്ടോപ് ആപ്ലിക്കേഷൻ റൺ ചെയ്യുന്നുണ്ടെങ്കിൽ അത് ഡിസേബിൾഡ് ആണോ എന്ന് പരിശോധിക്കാം. സൗജന്യ സേവനമാണെങ്കിൽ അത് വേഗത കുറക്കും.
അപ്ഡേഷൻ
കൂടാതെ ക്രോം അപ്ഡേഷൻ കൃത്യമായി നടത്തണം. സാധാരണ ഇത് ഓട്ടോമാറ്റിക് ആയി അപ്ഡേറ്റാവാറുണ്ട്. എങ്കിലും പരിശോധിക്കാവുന്നതാണ്.
അനാവശ്യ ടാബുകൾ ഒഴിവാക്കാം
ഓപ്പൺ ചെയ്തുവെച്ച എല്ലാ ടാബുകളും ക്രോം റിഫ്രെഷ് ചെയ്തുവെക്കുന്നതിനാൽ അനാവശ്യ ടാബുകൾ ഒഴിവാക്കാം. അനാവശ്യമായ ബ്രൗസർ എക്സ്റ്റെൻഷനുകൾ റിമൂവ് ചെയ്യുക. നിങ്ങൾ ക്ലിക്ക് ചെയ്യുന്ന അടുത്ത ലിങ്ക് ഇതായിരിക്കും എന്ന് കണക്കുകൂട്ടി ക്രോം ആ പേജ് പ്രീലോഡ് ചെയ്യാറുണ്ട്. ഇത് ഒഴിവാക്കാം. ഡിവൈസിന്റെ ബാറ്ററി 20 ശതമാനത്തിൽ കുറവാണെങ്കിൽ എൻജി സേവർ എനേബിളാകും. ഇത് സ്പീഡ് കുറക്കാറുണ്ട്.
കുക്കികൾ |കാഷെ
നിങ്ങൾ ഗൂഗിൾ ക്രോമിൽ എന്തെങ്കിലും തിരയുമ്പോഴെല്ലാം, അതുമായി ബന്ധപ്പെട്ട താൽക്കാലിക ഫയലുകൾ കമ്പ്യൂട്ടറിൽ സംഭരിക്കപ്പെടും, ഇതിനെ നമ്മൾ കുക്കികൾ എന്നും കാഷെ എന്നും വിളിക്കുന്നു. അവയുടെ എണ്ണം കൂടുതലായതിനാൽ, Chrome ചിലപ്പോൾ വളരെ മന്ദഗതിയിലാകും. ബ്രൗസറിന്റെ വേഗത വർദ്ധിപ്പിക്കുന്നതിന്, ഈ ഫയലുകൾ ഇല്ലാതാക്കുക. ഇത് ബ്രൗസർ ശരിയായി പ്രവർത്തിക്കാൻ സഹായിക്കും.
ആഡ് ബ്ലോക്കർ
ഇക്കാലത്ത്, മിക്കവാറും എല്ലാ വെബ്‌സൈറ്റുകളിലും പരസ്യങ്ങളുണ്ട്. ഈ പരസ്യങ്ങൾക്ക് അധിക സെർവറുകളും ഡൗൺലോഡുകളും ആവശ്യമാണ്, ഇത് വെബ്‌സൈറ്റിന്റെ ഫയൽ വലുപ്പവും ലോഡിംഗ് സമയവും വർദ്ധിപ്പിക്കുന്നു. ഇത് പരിഹരിക്കാൻ, നിങ്ങൾക്ക് ഒരു പരസ്യ ബ്ലോക്കർ ഉപയോഗിക്കാം. ഇത് പരസ്യങ്ങളെ തടയുന്നു. തടസ്സമില്ലാതെ എന്തും എളുപ്പത്തിൽ തിരയാൻ ഇത് നിങ്ങളെ അനുവദിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്