മെറ്റ പുറത്തിറക്കിയ എഐ ചാറ്റ്ബോട്ടായ മെറ്റ എഐ വാട്സ്‌ആപ്, ഫെയ്സ്ബുക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം ഉപയോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് നേടിയത്. ഇപ്പോഴിതാ മെറ്റ തങ്ങളുടെ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI) ചാറ്റ്‌ബോട്ട് ഒരു സ്വതന്ത്ര ആപ്പായി പുറത്തിറക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട് പറയുന്നത്.
2023 സെപ്റ്റംബറിൽ ആരംഭിച്ച മെറ്റാ എഐ, വിവിധ ജോലികൾക്കായി വലിയ ഭാഷാ മോഡലുകൾ ഉപയോഗിക്കുന്ന ഒരു വെർച്വൽ അസിസ്റ്റന്റാണ്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ, വാട്ട്സ്‌ആപ്പ് എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ആപ്പുകളില്‍ കമ്ബനി നിലവില്‍ മെറ്റാ എഐ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇത് ഒരു വെബ് ക്ലയന്റായും ലഭ്യമാണ്. പക്ഷെ ഒരു ആപ്പായി ഇതുവരെ മെറ്റയെ മാറ്റിയിട്ടില്ല. മൊബൈലിലായാലും ഡെസ്‌ക്‌ടോപ്പിലായാലും മെറ്റ ചാറ്റ് ബോട്ട് ആയിട്ടാണ് പ്രവർത്തിക്കുന്നത്.
അതേസമയം, എഐ അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ വർഷം 65 ബില്യൺ ഡോളർ ചെലവഴിക്കാൻ കമ്പനി പദ്ധതിയിടുന്നതായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചു. എഐ മേഖലയിൽ ആധിപത്യം സ്ഥാപിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ആപ്പ് ലോഞ്ച് ചെയ്യാൻ കഴിയുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 2025 അവസാനത്തോടെ കമ്ബനിയെ എഐ മേഖലയില്‍ ഒരു ശക്തി കേന്ദ്രമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും റിപ്പോർട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്